പബ് ജിയുടെ ലൈറ്റ് ബീറ്റാ പതിപ്പ് ഇന്ത്യയില്‍ എത്തി

By Web TeamFirst Published Jul 6, 2019, 4:48 PM IST
Highlights

കഴിഞ്ഞ മാസമാണ് പബ്ജി ലൈറ്റ് ബീറ്റാ ടെസ്റ്റിങിന് വേണ്ടിയുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഫ്ലെയര്‍ ഗണ്ണിന്‍റെ പ്രവര്‍ത്തനത്തിലുള്ള മാറ്റം, പുതിയ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളുമായാണ് പബ്ജി ലൈറ്റ് എത്തുന്നത്. 

ദില്ലി; മൊബൈല്‍ ഗെയിം പബ് ജിയുടെ ലൈറ്റ് ബീറ്റാ പതിപ്പ് ഇന്ത്യയില്‍ എത്തി. സാധാരണ ലാപ്‌ടോപ്പുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാവുന്ന പബ്ജി പിസി പതിപ്പാണ് പബ്ജി ലൈറ്റ്. ഇന്ത്യക്കാര്‍ക്കായി പബ്ജി ലൈറ്റില്‍ ഹിന്ദി ഭാഷയും ചേര്‍ത്തിട്ടുണ്ട്. സാധാരണ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ് പബ്ജി ലൈറ്റ് തയ്യാറാക്കിയിരിക്കുന്നത്

കഴിഞ്ഞ മാസമാണ് പബ്ജി ലൈറ്റ് ബീറ്റാ ടെസ്റ്റിങിന് വേണ്ടിയുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ഫ്ലെയര്‍ ഗണ്ണിന്‍റെ പ്രവര്‍ത്തനത്തിലുള്ള മാറ്റം, പുതിയ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളുമായാണ് പബ്ജി ലൈറ്റ് എത്തുന്നത്.  പബ്ജി ബീറ്റാ പതിപ്പിനായുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 20 മുതല്‍ ജൂലൈ നാല് ഏഴ് മണി വരെയായിരുന്നു നടന്നത്. പബ്ജി ലൈറ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. 

രജിസ്റ്റര്‍ ചെയ്ത എല്ലാ ഉപഭോക്താക്കള്‍ക്കും ജൂലൈ 11 ന് ഇ-മെയില്‍ വഴി ഇവന്‍റ് കോഡ് അയച്ചുകൊടുക്കും. ഗെയിം ഡൗണ്‍ലോഡ് ചെയ്യാനും കളിക്കാനും ഇത് ഉപയോഗിക്കാം. ബ്ലാക്ക് സ്‌കാര്‍ഫ്, പങ്ക് ഗ്ലാസ്, ബ്ലഡി കോംബാറ്റ് പാന്‍റ്സ് എന്നിവ ഗെയിം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  ബോണസ് ആയി ലഭിക്കും. ഒപ്പം ടൈഗര്‍ എം416 ഗണ്‍, ചീറ്റാ പാരച്യൂട്ട് സ്‌കിന്‍ എന്നിവയും റിവാര്‍ഡ് ആയി ലഭിക്കും. 

വിന്‍ഡോസ് 7,8,10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 64 ബിറ്റ് കംപ്യൂട്ടറുകള്‍, ഇന്റല്‍ കോര്‍ ഐ3 2.8GHz, 8 ജിബി റാം, എഎംഡി റാഡിയോണ്‍ എച്ച്ഡി 7870 അല്ലെങ്കില്‍ എന്‍വിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 660, 4ജിബി ഡിസ്‌ക് സ്‌പേസ് എന്നിവയാണ് പബ്ജി ലൈറ്റ് കളി ആസ്വദിക്കാൻ വേണ്ടത്.

click me!