ഡൗൺലോഡ് വേഗതയിൽ എയര്‍ടെല്‍ മുന്നില്‍; ലഭ്യതയില്‍ ജിയോ മുന്നില്‍

By Web TeamFirst Published Oct 24, 2019, 9:49 PM IST
Highlights

വേഗതയിൽ  രണ്ടാം സ്ഥാനത്തുള്ള ഐഡിയയുടെ ഡൗൺലോഡ് വേഗത സെക്കൻഡിൽ 7.9 Mbയും മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റേത് സെക്കൻഡിൽ 7.6 എംബിയുമാണ്. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറിയ ജിയോ നാലാം സ്ഥാനത്താണ്. 

ദില്ലി: എയർടെൽ തന്നെയാണ് രാജ്യത്തെ ഇന്റർനെറ്റ് നെറ്റ്‌വർക്കുകളിൽ ഡൗൺലോഡ് വേഗതയിൽ മുന്നിൽ നിൽക്കുന്നത്. സെക്കൻഡിൽ 9.6 എംബി വേഗതയിൽ എയർടെൽ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാകും.2019 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഓപ്പൺ സിഗ്നലിന്റെ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ടിലാണ് ഏറ്റവും വേഗത്തിൽ ഓൺലൈനിൽനിന്നു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത് എയർടെൽ നെറ്റ്‌വർക്ക് വഴിയാണെന്ന് പറയുന്നത്.  

വേഗതയിൽ  രണ്ടാം സ്ഥാനത്തുള്ള ഐഡിയയുടെ ഡൗൺലോഡ് വേഗത സെക്കൻഡിൽ 7.9 എംബിയും മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റേത് സെക്കൻഡിൽ 7.6 എംബിയുമാണ്. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറിയ ജിയോ നാലാം സ്ഥാനത്താണ്. 

സെക്കൻഡിൽ 6.7 എംബിയാണ് ജിയോയുടെ ഡൗൺലോഡ് വേഗത. അതേസമയം, 4ജി നെറ്റ്‌വർക്ക് ലഭ്യതയിൽ ജിയോയാണ് മുന്നിൽ. 97.8 ശതമാനവും ജിയോയുടെ 4ജി നെറ്റ്‌വർക്ക് ലഭിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന്റേത് 90 ശതമാനമാണ്. അപ്‌ലോഡ് വേഗതയുടെ കാര്യം നോക്കിയാൽ മുന്നിൽ ഐഡിയയാണ്.

സെക്കൻഡിൽ 3.2 എംബി വേഗതയിൽ ഐഡിയ നെറ്റ്‌വർക്കിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. തൊട്ടുപിന്നാലെ തന്നെ വോഡഫോണുണ്ട്. സെക്കൻഡിൽ 3.1 എംബിയാണ് വോഡഫോണിന്റെ വേഗത. എയർടെല്ലിന്‍റെത്  2.4 എംബിയും ജിയോയുടെ 2.1 എംബിയുമാണ് വേഗത.

click me!