Telegram Premium : പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഔദ്യോഗികമായി അവതരിപ്പിച്ച് 'ടെലഗ്രാം'

By Web TeamFirst Published Jun 20, 2022, 4:03 PM IST
Highlights

 4GB വരെ ഫയൽ അപ്‌ലോഡുകൾ, വേഗത്തിലുള്ള ഡൗൺലോഡുകൾ, എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ, ഫാസ്റ്റ് റീപ്ലേ തുടങ്ങിയ നിരവധി അധിക സേവനങ്ങള്‍ പെയ്ഡ് ടെലഗ്രാം സബ്‌സ്‌ക്രിപ്‌ഷനില്‍ ലഭിക്കും.

ടെലിഗ്രാം (Telegram) പണമടച്ച് ഉപയോഗിക്കാവുന്ന "പ്രീമിയം" സബ്‌സ്‌ക്രിപ്‌ഷൻ സേവനം (‘premium’ subscription service) ഔദ്യോഗികമായി അവതരിപ്പിച്ചു. ഒരു സന്ദേശ ആപ്ലിക്കേഷന്‍ എന്നതില്‍ തീര്‍ത്തും കോമേഷ്യലായ ഒരു ആപ്പ് എന്ന നിലയിലേക്ക് മാറാനുള്ള നീക്കമാണ് ടെലഗ്രാം ഇതിലൂടെ നടത്തുന്നത്. പണമടച്ചുള്ള സേവനത്തിന് ടെലഗ്രാം പ്രതിമാസം 4.99 ഡോളര്‍ ഈടാക്കും. 4GB വരെ ഫയൽ അപ്‌ലോഡുകൾ, വേഗത്തിലുള്ള ഡൗൺലോഡുകൾ, എക്സ്ക്ലൂസീവ് സ്റ്റിക്കറുകൾ, ഫാസ്റ്റ് റീപ്ലേ തുടങ്ങിയ നിരവധി അധിക സേവനങ്ങള്‍ പെയ്ഡ് ടെലഗ്രാം സബ്‌സ്‌ക്രിപ്‌ഷനില്‍ ലഭിക്കും.

പ്രീമിയം വരിക്കാർക്ക് സാധാരണ ടെലഗ്രാം ഉപയോക്താക്കളേക്കാൾ "ആപ്പിലെ മിക്കവാറും എല്ലാ ഫീച്ചറിലും" ഇരട്ടി പരിധികൾ ലഭിക്കും. അവർക്ക് 1,000 ചാനലുകൾ വരെ പിന്തുടരാനും, 200 ചാറ്റുകൾ വീതമുള്ള 20 ചാറ്റ് ഫോൾഡറുകൾ സൃഷ്‌ടിക്കാനും ടെലിഗ്രാമിൽ മൂന്ന് അക്കൗണ്ടുകൾക്ക് പകരം മൊത്തം നാല് അക്കൗണ്ടുകൾ ചേർക്കാനും കഴിയും. അവർക്ക് പ്രധാന ലിസ്റ്റിൽ 10 ചാറ്റുകൾ വരെ പിൻ ചെയ്യാനും 
ഒരു ലിങ്ക് ഉപയോഗിച്ച് ദൈർഘ്യമേറിയ ബയോസ് ഇടാനും ആപ്പിൽ ഉടനീളം കാണിക്കാൻ കഴിയുന്ന ആനിമേറ്റഡ് പ്രൊഫൈൽ ചിത്രങ്ങളും നൽകാനും കഴിയും. ഒരു പ്രീമിയം സ്പെഷ്യൽ ബാഡ്ജ് പെയ്ഡ് ഉപയോക്താക്കളെ മറ്റ് ഉപയോക്താക്കളില്‍ നിന്നും വ്യത്യസ്തരാക്കും.  "പ്രീമിയം" സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഓണ്‍ ഡിമാന്‍റ് ടെലഗ്രാം സപ്പോര്‍ട്ട് ഉപയോഗിക്കാന്‍ സാധിക്കും.

നിങ്ങൾ ടെലഗ്രാം തുറക്കുമ്പോഴെല്ലാം നിങ്ങൾ തിരഞ്ഞെടുക്കുന്ന “ഡിഫോൾട്ട് ചാറ്റ് ഫോൾഡർ” തുറക്കാനുള്ള ഫീച്ചര്‍ പോലുള്ള ചാറ്റുകൾ മികച്ച രീതിയിൽ ഓർഗനൈസ് ചെയ്യുന്നതിനുള്ള പുതിയ ടൂളുകളും ടെലിഗ്രാം പ്രീമിയത്തില്‍ ലഭിക്കും. ടെലിഗ്രാം പ്രീമിയത്തിനൊപ്പം 10-ലധികം പുതിയ ഇമോജികൾക്കൊപ്പം പൂർണ്ണ സ്‌ക്രീൻ ആനിമേഷനുകളും വരിക്കാർക്ക് ലഭിക്കും. വോയ്‌സ് ടു ടെക്‌സ്‌റ്റ് ഫീച്ചറും ലഭ്യമാകും. ടെലഗ്രാം അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ നേരത്തെ  "പ്രീമിയം" സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും.

ടെലഗ്രാം വഴിയില്‍ സ്നാപ് ചാറ്റും

സ്‌നാപ്ചാറ്റ് സ്‌നാപ്ചാറ്റ് പ്ലസ് (Snapchat Plus) എന്ന പേരിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇത് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് നിരവധി പ്രത്യേകതകള്‍ അധികമായി ലഭിക്കും എന്നാണ് സ്നാപ് ചാറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. 

“ഞങ്ങൾ സ്‌നാപ്ചാറ്ററുകൾക്കായുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ സ്‌നാപ്ചാറ്റ് പ്ലസിന്റെ പൈലറ്റ് ടെസ്റ്റിംഗ് നടത്തിവരുകയാണ്. ഞങ്ങളുടെ സബ്‌സ്‌ക്രൈബർമാര്‍ക്കായി എക്‌സ്‌ക്ലൂസീവ്, പ്രീ-റിലീസ് ഫീച്ചറുകൾ പങ്കിടാന്‍ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി. കൂടാതെ ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ മികച്ച പ്രത്യേകതകള്‍ ഇതില്‍ നല്‍കും. ദി വെർജിന് നൽകിയ പ്രസ്താവനയിൽ, സ്‌നാപ്പ് വക്താവ് ലിസ് മാർക്ക്മാൻ പറഞ്ഞു, 

അലസ്സാൻഡ്രോ പാലൂസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സ്‌ക്രീൻഷോട്ടുകളും വിവരങ്ങളും അനുസരിച്ച്, സ്‌നാപ്ചാറ്റ് പ്ലസിനായി സ്‌നാപ്പ് മറ്റ് സവിശേഷതകളും പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരാളെ നിങ്ങളുടെ “#1 ബിഎഫ്എഫ്” ആയി പിൻ ചെയ്യാനും സ്‌നാപ്ചാറ്റ് ഐക്കൺ മാറ്റാനും ആരാണ് വീണ്ടും കാണുന്നത് എന്ന് പരിശോധിക്കാനുമുള്ള കഴിവ് ഉൾപ്പെടെ ഇതിലുണ്ട്. ദ വെർജ് റിപ്പോര്‍ട്ട് അനുസരിച്ച് സ്‌നാപ്ചാറ്റ് പ്ലസിന്റെ വില നിലവിൽ പ്രതിമാസം 4.59 യൂറോയും പ്രതിവർഷം 45.99 യൂറോയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും പാലൂസി വെളിപ്പെടുത്തി.

'നീലറൂമുകള്‍' സജീവം; എല്ലാ അതിരും ലംഘിക്കുന്ന അശ്ലീലം; ക്ലബ് ഹൗസില്‍ ന‍ടക്കുന്നത്

'മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഇത് ഓര്‍ത്തോളൂ': സുക്കര്‍ബര്‍ഗിനോട് ടിക്ടോക്ക് പറയുന്നത്.!

click me!