വാട്ട്സ്ആപ്പില്‍ ഉടന്‍ വരുന്ന 4 ഫീച്ചറുകള്‍

By Web TeamFirst Published Jul 21, 2019, 12:04 PM IST
Highlights

അടുത്തിടെ മികച്ച ചില ഫീച്ചറുകള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നുണ്ട്. വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ചില ഫീച്ചറുകള്‍ പരിചയപ്പെടാം.

ല സന്ദേശ കൈമാറ്റ ആപ്പുകള്‍ നിലവില്‍ വന്നിട്ടും ലോകത്ത് ഇന്നും പ്രിയപ്പെട്ടത് വാട്ട്സ്ആപ്പ് തന്നെ. ലോകത്തെമ്പാടും 1.5 ബില്ല്യണ്‍ ആളുകള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ മികച്ച ചില ഫീച്ചറുകള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നുണ്ട്. വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ചില ഫീച്ചറുകള്‍ പരിചയപ്പെടാം.

ഡാര്‍ക്ക് മോഡ്

ഡാര്‍ക്ക് മോഡ് എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു പ്രത്യേകതയാണ്. ഇതിന്‍റെ പരീക്ഷണ നിരീക്ഷണങ്ങളിലാണ് വാട്ട്സ്ആപ്പ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്. പല പേജുകളുടെയും നിറം മാറ്റുവാന്‍ വാട്ട്സ്ആപ്പിന് ഈ പ്രത്യേകതകൊണ്ട് കഴിയും. രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്.

ക്യൂക്ക് എഡിറ്റ് മീഡിയ

നിങ്ങള്‍ ഒരു ചിത്രം ഒരാള്‍ക്ക് അയച്ചുകൊടുക്കുന്നു. എന്നാല്‍ പിന്നീട് ആ ചിത്രം ചെറുതായി ഒന്ന് എഡിറ്റ് ചെയ്യണം എന്ന് തോന്നുകയാണെങ്കില്‍ അത് ആ സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്ത് മാറ്റാം. ചില ബീറ്റ പതിപ്പുകളില്‍ ഫോട്ടോ, വീഡിയോ സന്ദേശത്തിനൊപ്പം 'ക്യൂക്ക് എഡിറ്റ് മീഡിയ' ഐക്കണും കാണുവാന്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രം എഡിറ്റ് ചെയ്യാന്‍ പ്രത്യേക ടാബില്‍ പോകണമെങ്കില്‍ ഇത് ആവശ്യമില്ല എന്നതാണ് ഇതിന്‍റെ ആനുകൂല്യം.

സ്ഥിരം ഫോര്‍വേഡുകാര്‍

സ്ഥിരമായി നിങ്ങള്‍ക്ക് ഫോര്‍വേഡ് മെസേജുകള്‍ അയക്കുന്നവരെ 'ഫ്രീക്വന്‍റ് ഫോര്‍വേഡര്‍' എന്ന് വാട്ട്സ്ആപ്പ് ലേബല്‍ ചെയ്യും. ഇത് വഴി സ്പാം സന്ദേശം അയക്കുന്നവരുമായി നിങ്ങള്‍ക്ക് അകലം പാലിക്കാന്‍ സാധിക്കും. നിലവില്‍ തന്നെ ദിവസം 5 മെസേജ് മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ എന്ന നിബന്ധന വാട്ട്സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.

ക്യൂആര്‍ കോഡ്

നിലവില്‍ ചില ആപ്പുകളില്‍ ഉള്ള ഫീച്ചറാണിത്. ഒരാളുടെ അക്കൗണ്ട് നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍. അയാളുടെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മതി. 

click me!