ട്വിറ്റർ ഒരു കമ്പനി ആയതാണ് എന്‍റെ വിഷമം : വെളിപ്പെടുത്തലുമായി ട്വിറ്റർ സ്ഥാപകൻ

Published : Aug 28, 2022, 07:39 AM IST
ട്വിറ്റർ ഒരു കമ്പനി ആയതാണ് എന്‍റെ വിഷമം : വെളിപ്പെടുത്തലുമായി ട്വിറ്റർ സ്ഥാപകൻ

Synopsis

താങ്കൾ അവതരിപ്പിച്ച ആശയത്തിൽ നിന്ന് ട്വിറ്ററ്‍ വ്യതിചലിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. 

സന്‍ഫ്രാന്‍സിസ്കോ: എന്‍റെ ഏറ്റവും വലിയ ദുഃഖം ട്വിറ്റർ ഒരു കമ്പനിയായതിലാണ്. അതൊരു രാജ്യത്തിന്റെയോ കമ്പനിയുടെയോ ഉടമസ്ഥതയിൽ ആയിരിക്കരുത്. പറയുന്നത് മറ്റാരുമല്ല ട്വിറ്ററിന്റെ സ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസിയാണ്. ട്വിറ്ററ്‍ ഒരു സമൂഹമാധ്യമം ആയതിൽ ഖേദം പ്രകടിപ്പിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. 

താങ്കൾ അവതരിപ്പിച്ച ആശയത്തിൽ നിന്ന് ട്വിറ്ററ്‍ വ്യതിചലിച്ചതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. ട്വിറ്റർ ഒരു പ്രോട്ടോക്കോൾ ആയിരിക്കണമെന്നും ട്വിറ്റർ കേന്ദ്രീകൃത സംവിധാനത്തിന്റെ നിയന്ത്രണത്തിലല്ലാതെ ഒരു ഇമെയിലിനെ പോലെ പ്രവർത്തിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ട്വിറ്റർ ഏത് ഘടനയിൽ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.

ട്വിറ്റർ ഒരു പ്രോട്ടോക്കോൾ ആയിരുന്നുവെങ്കിൽ  വ്യത്യസ്ത ഇമെയിൽ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിഞ്ഞെനെ. എന്തായാലും ട്വിറ്ററിന് സമാന്തരമായ ഒരു പ്രോജക്ടിലൂടെ ഡോർസിയുടെ ചിന്തകൾ സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്നാണ് സൂചനകൾ.

മസ്കും ട്വിറ്ററുമായി ഉളള പോര് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്. ട്വിറ്ററുമായുള്ള കരാറിൽനിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനായിരുന്നു. ട്വിറ്റർ കാണിച്ച കണക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്കിന്റെ അഭിഭാഷകന്റെ വാദം.

 സെപ്റ്റംബർ 19നാണ് കേസിന്റെ വിചാരണ തുടങ്ങണം എന്നാണ് ട്വിറ്റർ അഭ്യർഥിച്ചിരിക്കുന്നത്. തങ്ങളുടെ വാദം സ്ഥാപിക്കാൻ നാലു ദിവസം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതി അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നത്. കരാർ നടപ്പിലാക്കാൻ 2023 ഏപ്രിൽ വരെ സമയമുണ്ട്.  
എന്തായാലും 4400 കോടി രൂപയുടെ ഇടപാടിൽ നിന്ന് പിന്മാറിയ എലോൺ മസ്കുമായി നടക്കുന്ന കേസിലാണ് ഇപ്പോൾ ട്വിറ്ററിന്റെ ശ്രദ്ധ. 

ട്വിറ്റർ അധികാരികളെ സർക്കാർ ഏജന്റിനെ തിരുകി കയറ്റി എന്ന വെളിപ്പെടുത്തലുമായി മുൻ സുരക്ഷാ മേധാവി തന്നെ രംഗത്ത് വന്നതോടെ കൂടുതൽ വെട്ടിലായിരിക്കുകയാണ് ട്വിറ്റര്‍. ഒക്ടോബറിലാണ് കേസ് നടക്കുക. മസ്ക് ട്വിറ്ററ്‍ ഏറ്റെടുക്കാൻ തയ്യാറായാൽ  97.8 കോടി ഡോളറാണ് ജാക്ക് ഡോർസിക്ക് ലഭിക്കുക.

സർക്കാർ ഏജൻ്റുമാരെ കമ്പനിയിൽ നിയമിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല എന്ന് ട്വിറ്റര്‍
 

PREV
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'