ട്വിറ്റർ വീണ്ടും പണിമുടക്കി ; ആയിരക്കണക്കിനാളുകൾക്ക് സേവനം തടസപ്പെട്ടു

Published : Dec 30, 2022, 08:25 AM IST
ട്വിറ്റർ വീണ്ടും പണിമുടക്കി ; ആയിരക്കണക്കിനാളുകൾക്ക് സേവനം തടസപ്പെട്ടു

Synopsis

 ഇത്തരത്തിലുള്ള പിഴവുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റൈക്ടർ.കോമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സൈറ്റ് ആക്‌സസ് ചെയ്യാനോ നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാനോ കഴിഞ്ഞില്ല.

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ  പണിമുടക്കി. ആയിരക്കണക്കിനാളുകൾക്ക് ട്വിറ്റർ സേവനം തടസപ്പെട്ടു. സമൂഹമാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പിഴവുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റൈക്ടർ.കോമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സൈറ്റ് ആക്‌സസ് ചെയ്യാനോ നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാനോ കഴിഞ്ഞില്ല.

7:40 പിഎം ET വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സോഷ്യൽ മീഡിയ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ 10,000-ത്തിലധികം ഉപയോക്താക്കൾ തടസം നേരിട്ടതായി റിപ്പോർട്ട് പറയുന്നു. ചില ഉപയോക്താക്കൾ തങ്ങൾ സ്വയമേവ ലോഗ് ഔട്ട് ചെയ്യപ്പെടുകയാണെന്ന് പറഞ്ഞു.കമ്പനിയുടെ സിഇഒ ആയി എലോൺ മസ്‌ക് ചുമതലയേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ട്വിറ്റർ പ്രവർത്തനരഹിതമാകുന്നത്.ബുധനാഴ്ച മുതൽ മണിക്കൂറുകൾ നീണ്ട സാങ്കേതിക തകരാറുകൾക്ക് ശേഷം, വ്യാഴാഴ്ച രാവിലെ പ്രശ്നം ട്വിറ്റർ പരിഹരിച്ചു.

മുൻപ് എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംബ്ധിച്ചിരുന്നു. വാർത്ത വന്നതിന് പിന്നാലെ ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്.  രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ട്വിറ്റർ  ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. വെബ്‌സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്‌വർക്ക് ഷട്ട്ഡൗൺ മോണിറ്ററിംഗ് സേവനമായ നെറ്റ്ബ്ലോക്കുകൾ ഷെയർ ചെയ്ത വിശദാംശങ്ങൾ അനുസരിച്ചാണ് ഈ കണക്ക്. 

ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമാകുന്നുണ്ടെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ ട്വിറ്ററിന്റെ സ്റ്റാറ്റസ് പേജ് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നിലവിൽ കാണിക്കുന്നുമില്ല. 

ട്വിറ്ററിന്റെ പ്രവർത്തനരഹിതമായ സമയത്തിന് രാജ്യതലത്തിലുണ്ടാകുന്ന തടസങ്ങളുമായോ ഫിൽട്ടറിംഗുമായോ ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Downdetector.com-ൽ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ട്വിറ്ററിൽ ഇറർ റിപ്പോർട്ട് ചെയ്യുന്ന 78 ശതമാനം ഉപയോക്താക്കളും ആപ്പിൽ  ആക്സസ് സംബന്ധിച്ച പ്രശ്‌നങ്ങൾ നേരിട്ടവരാണെന്ന് പറയുന്നു. എന്നാല്‌‍ 15 ശതമാനം ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.

വീണ്ടും തിരിച്ചടി; മസ്ക് തിരഞ്ഞെടുത്ത ഹാക്കറും കമ്പനി വിട്ടു
 

PREV
click me!

Recommended Stories

എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'