ഈ വാട്സാപ്പിനെ കൊണ്ട് തോറ്റു, അമ്മാതിരി ഫീച്ചര്‍, ടെക്സ്റ്റൊക്കെ പഴഞ്ചൻ, ഇനി സ്റ്റിക്കറിന് പുറത്ത് പോകേണ്ട

By Web TeamFirst Published Jan 14, 2024, 11:29 AM IST
Highlights

ഈ വാട്സാപ്പിനെ കൊണ്ട് തോറ്റു, അമ്മാതിരി ഫീച്ചര്‍, ടെക്സ്റ്റൊക്കെ പഴഞ്ചൻ, ഇനി സ്റ്റിക്കറിന് പുറത്ത് പോകേണ്ട

ഇനി വാട്ട്സാപ്പിന്റെ ഐഒഎസ് ഫീച്ചറിൽ തന്നെ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാം. വ്യാഴാഴ്ചയാണ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ചാറ്റുകളെ കൂടുതൽ രസകരമാക്കാൻ ഈ ഫീച്ചർ സഹായിക്കും.ടെക്സ്റ്റ് മെസേജിനെക്കാൾ ഫലം ചെയ്യും ഈ ഫീച്ചർ. 

പുതിയ ഫീച്ചർ വരുന്നതോടെ പുതിയ ഫീച്ചറിൽ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും. ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളിൽ ടെക്സ്റ്റുകൾ ചേർക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിർമിച്ച് അയക്കുന്ന സ്റ്റിക്കറുകൾ സ്റ്റിക്കർ ട്രേയിൽ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത. 

ഇത് പിന്നീട് എപ്പോൾ വേണമെങ്കിലും ഷെയർ ചെയ്യാനാകും. സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാനായി ചാറ്റ് ഓപ്പൺ ചെയ്ത് താഴെ ടെക്സ്റ്റ് ബോക്‌സിന് വലത് വശത്തുള്ള സ്റ്റിക്കർ ഐക്കൺ ടാപ്പ് ചെയ്യുക. 'ക്രിയേറ്റ് സ്റ്റിക്കർ' ഓപ്ഷൻ തിരഞ്ഞെടുത്ത് ഗാലറിയിൽ നിന്ന് ഒരു ചിത്രം സെലക്ട് ചെയ്യുക. ശേഷം ഓപ്പണായി വരുന്ന എഡിറ്റിങ് ടൂളിലൂടെ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ആഡ് ചെയ്യണം. 

വാട്ട്സാപ്പില്ലേ? ക്യൂ നിക്കണ്ട, ഒരു മിനിറ്റിനുള്ളിൽ മെട്രോ യാത്രക്കായി ടിക്കറ്റെടുക്കാം; നമ്പറിതാണ്...

തുടർന്ന് സെന്റ് ബട്ടൻ ടാപ്പ് ചെയ്താൽ സ്റ്റിക്കർ അയക്കാനാകും.സ്റ്റിക്കർ ട്രേയിൽ നിന്ന് എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറിൽ ലോങ് പ്രസ് ചെയ്ത്  'എഡിറ്റ് സ്റ്റിക്കർ' ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ സ്റ്റിക്കർ എഡിറ്റ് ചെയ്യാനാകും. വാട്ട്സാപ്പിന്റെ വെബ് വേർഷനിൽ‍ ഈ ഫീച്ചർ നേരത്തെ ലഭ്യമാണ്. വരും ദിവസങ്ങളിൽ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ഫീച്ചർ ലഭ്യമാവും. പഴയ ഐഫോണിൽ ഫീച്ചർ ലഭ്യമാകും. എന്നാൽ  സ്റ്റിക്കർ എഡിറ്റ് ചെയ്യാനാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!