WhatsApp message reactions : വാട്ട്സ്ആപ്പില്‍ റിയാക്ഷന്‍സ് ഇന്നുമുതല്‍; സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു

Published : May 05, 2022, 03:15 PM IST
WhatsApp message reactions : വാട്ട്സ്ആപ്പില്‍ റിയാക്ഷന്‍സ് ഇന്നുമുതല്‍; സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു

Synopsis

വാട്ട്‌സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം, സാധാരണ ഇമോജികൾ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. 

വാട്ട്‌സ്ആപ്പ് (WhatsApp) മെസേജ് റിയാക്ഷൻ ഫീച്ചർ (WhatsApp message reactions) ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് (mark zuckerberg). ഈ സവിശേഷതയെക്കുറിച്ച് ഞങ്ങൾ വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികൾ ഉപയോഗിച്ചും ഒരാൾക്ക് സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയും.

എന്നാല്‍ വാട്ട്‌സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം, സാധാരണ ഇമോജികൾ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കൾ ഏതെങ്കിലും സന്ദേശത്തിൽ ടാപ്പ് ചെയ്താൽ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്സ് പ്രദർശിപ്പിക്കും. 

അതിനുശേഷം നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്‍റെ പ്രതികരണം എന്ന രീതിയില്‍ കാണാം. ഇതിനകം മെസഞ്ചറില്‍ ഏറെ ജനപ്രിയമാണ് ഈ ഫീച്ചര്‍. 

ഇപ്പോൾ, ഉപയോക്താക്കൾക്ക് ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെ ആറ് പ്രതികരണങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. താരതമ്യേന, ടെലിഗ്രാം 10-ലധികം ഇമോജികൾ നൽകുന്നു. ചാറ്റിങ്ങിനായി ഇന്‍സ്റ്റഗ്രാമിലെ ഡിഎം ഉപയോഗിച്ചിട്ടുള്ളവർ, ആപ്പ് അൺലിമിറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇവിടെ ഒരാൾക്ക് ഇമോജികളുടെ ഡിഫോൾട്ട് ലിസ്റ്റിലേക്ക് എന്തും ചേര്‍ക്കാം.

PREV
Read more Articles on
click me!

Recommended Stories

എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'