'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ച് റിലയന്‍സ് ജിയോ

By Web TeamFirst Published Mar 24, 2020, 5:45 PM IST
Highlights

തിരഞ്ഞെടുത്ത ഡാറ്റ വൗച്ചർ പ്ലാനുകൾ അപ്‌ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതൽ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്‌സ് കോൾ മിനിറ്റുകളും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. 

മുംബൈ: രാജ്യത്ത് ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ. കൊറോണയെ നേരിടാനുള്ള വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് അനുയോജ്യമായി റിലയൻസ് ജിയോ 'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.

ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്‌സ് കോളുകൾക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചർ പ്ലാനുകൾ അപ്‌ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതൽ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്‌സ് കോൾ മിനിറ്റുകളും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു ജിയോ ഉപഭോക്താവിന് ഒരു സജീവ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 4 ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയൂ.

click me!