വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Mar 11, 2019, 12:05 PM IST
Highlights

ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായാ വാട്ട്സ്ആപ്പ് തങ്ങളുടെ പ്രൈവസി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം

ദില്ലി: വാട്ട്സ്ആപ്പ് സേവനങ്ങള്‍ ഉപയോഗിക്കുന്ന മൂന്നാംകക്ഷി ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൌണ്ട് നീക്കം ചെയ്യുമെന്ന് വാട്ട്സ്ആപ്പിന്‍റെ മുന്നറിയിപ്പ്. വാട്ട്സ്ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ജിബി വാട്ട്സ്ആപ്പ്, വാട്ട്സ്ആപ്പ് പ്ലസ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്.

ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായാ വാട്ട്സ്ആപ്പ് തങ്ങളുടെ പ്രൈവസി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. അടുത്തിടെ ഫേസ്ബുക്ക് വാട്ട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ സംയോജിപ്പിക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മുന്നോരുക്കമാണോ പുതിയ നിര്‍ദേശം എന്നാണ് ടെക് ലോകം കരുതുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വാട്ട്സ്ആപ്പ് അതിന്‍റെ ക്ലോണ്‍ ആയിട്ടാണ് ഇത്തരം ആപ്പുകളെ കാണുന്നത്. പൊതുവില്‍ പരാദ ആപ്പുകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്ന അക്കൌണ്ടുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെടുകയോ, അല്ലെങ്കില്‍ ആജീവനന്ത ബ്ലോക്ക് ലഭിക്കാനോ സാധ്യതയുണ്ട്. തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശം എന്നാണ് വാട്ട്സ്ആപ്പ് വക്താവ് പറയുന്നത്.

click me!