ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിൾ

Published : Apr 20, 2025, 07:42 PM ISTUpdated : Apr 21, 2025, 09:47 AM IST
ചാറ്റ്ജിപിടി ഗിബ്ലിയെ വെല്ലുവിളിക്കാൻ പുതിയ തന്ത്രവുമായി ഗൂഗിൾ ജെമിനി; സുപ്രധാന പ്രഖ്യാപനവുമായി ഗൂഗിൾ

Synopsis

Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.

ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളായ ഗിബ്ലി-സ്റ്റൈൽ ഇമേജുകൾക്ക് വൻ ജനപ്രിയതയാണുള്ളത്. ഇപ്പോഴിതാ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജെമിനി എഐയിൽ ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ നീക്കം എന്നാണ് പുതിയ റിപ്പോർട്ടുകൾ.  ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം.

ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷൻ സവിശേഷത അവതരിപ്പിച്ചുകഴിഞ്ഞു. എങ്കിലും, ജെമിനിയുടെ സൗജന്യ നിരക്കിലുള്ള ഉപയോക്താക്കൾക്ക് ഈ ടൂൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. Veo2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്ലിക്കേഷനുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.

ഗൂഗിൾ ജെമിനിയിലെ Veo2 സവിശേഷത മോഡൽ പിക്കർ മെനുവിലൂടെ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് എട്ട് സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. Veo2 നിർമ്മിക്കുന്ന വീഡിയോകൾക്ക് 720p റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോർമാറ്റിൽ സൗകര്യപ്രദമായി ഡൗൺലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ക്യാമറ ലെൻസുകൾ, സങ്കീർണ്ണമായ ക്യാമറ ചലനങ്ങൾ, വിവിധ സിനിമാറ്റിക് ഇഫക്റ്റുകൾ എന്നിവ അവരുടെ വീഡിയോകളിൽ ഉൾപ്പെടുത്താനുള്ള ഫീച്ചറും നൽകുന്നു.

അതേസമയം Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ഈ പരിധിയിൽ എത്തിക്കഴിഞ്ഞാൽ, അവർക്ക് ഗൂഗിളിൽ നിന്ന് ഒരു അറിയിപ്പ് ലഭിക്കും.  ടിക് ടോക്ക്, യൂട്യൂബ് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവർ സൃഷ്ടിച്ച വീഡിയോകൾ നേരിട്ട് പങ്കിടാനും ജെമിനി എഐ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ വീഡിയോ ജനറേഷൻ സവിശേഷതയുടെ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകാൻ കുറച്ച് സമയമെടുക്കുമെന്ന് ഗൂഗിൾ പറയുന്നു.

Read also: മികച്ച ക്യാമറയുള്ള ബജറ്റ് ഫോണിനായി കാത്തിരിക്കുന്നവർക്ക് മോട്ടോറോളയുടെ സന്തോഷവാർത്ത; ബുധനാഴ്ച മുതൽ വിപണിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ