Latest Videos

Elon Musk : മകനെ ഓർത്ത് അഭിമാനം തോന്നുന്നില്ലെന്ന് ഇലോണ്‍ മസ്കിന്‍റെ പിതാവ്

By Web TeamFirst Published Aug 2, 2022, 12:03 PM IST
Highlights

കോടീശ്വരനായ ,പ്രതിഭയായ മകനെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് 76-കാരൻ പറഞ്ഞ മറുപടി ചര്‍ച്ചയാകുന്നു

സിഡ്നി: കോടീശ്വരനായ മകനെ ഓർത്ത് അഭിമാനം തോന്നുന്നില്ല എന്ന് തുറന്നടിച്ച് ഇലോൺ മസ്കിന്റെ (Elon Musk) പിതാവ് ഇറോൾ മസ്ക്. മസ്ക് കുടുംബം ദീർഘകാലം കൊണ്ട് സ്വരൂകൂട്ടിയാണ് ഒരോ നേട്ടങ്ങളും ഉണ്ടാക്കിയത്. ഓസ്‌ട്രേലിയൻ റേഡിയോ സ്റ്റേഷനായ കിസ് എഫ്‌എമ്മിലെ 'കൈൽ ആൻഡ് ജാക്കി ഓ'സ് ഷോ'യിൽ  76 കാരനായ  ഇറോൾ മസ്ക് മനസ് തുറന്നു. 

ടെസ്‌ല മേധാവിയായ ഇലോൺ മസ്കിനെ കുറിച്ചും മറ്റ് മസ്‌ക് കുടുംബത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇലോണിന്റെ ഇളയ സഹോദരൻ കിംബലിനെ കുറിച്ചും സംസാരിച്ചു. അഭിമുഖത്തിൽ ഇറോൾ തന്‍റെ ശതകോടീശ്വരനായ മകന്റെ വിജയത്തിന് വലിയ വിലയൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കോടീശ്വരനായ ,പ്രതിഭയായ മകനെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് 76-കാരൻ പറഞ്ഞ മറുപടി “ഇല്ല. നിങ്ങൾക്കറിയാമോ, ഞങ്ങൾ വളരെക്കാലമായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന കുടുംബമാണ്. പെട്ടെന്ന് ഒരിക്കൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയവരല്ല.” തന്റെ ആദ്യ ഭാര്യ മേ മസ്‌കിൽ നിന്നുള്ള മക്കൾ - ഇലോൺ, ടോസ്ക, കിംബൽ - ചെറുപ്പം മുതലെ തന്നോടൊപ്പം ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെന്നും ചൈന, ആമസോൺ മഴക്കാടുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ഇറോൾ അവതാരികയോട് പറഞ്ഞു. "അവർ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

അവനിപ്പോൾ 50 വയസ്സായി. ഞാൻ ഇപ്പോഴും അവനെ ഒരു കൊച്ചുകുട്ടിയായിട്ടാണ് കരുതുന്നത്. ഇലോണിന്റെ ഇളയ സഹോദരനായ 49-കാരനായ മകൻ കിംബൽ മസ്‌ക് തന്‍റെ "അഭിമാനവും സന്തോഷവും" ആണെന്നും ഇറോൾ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാന വൈലിയുമായുള്ള വിവാഹത്തിൽ കിമ്പാൽ ഭാഗ്യവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സ്‌പേസ് എക്‌സ് സിഇഒയ്ക്ക് വേണ്ടി കരിയർ ഉപേക്ഷിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ഇറോൾ പറഞ്ഞു. ഇലോണിന് നാല് വ്യത്യസ്ത സ്ത്രീകളിലായി ഒമ്പത് കുട്ടികളുണ്ടെങ്കിലും നിലവിൽ അദ്ദേഹം അവിവാഹിതനായി തുടരുകയാണെന്നും ഇലോണിന്‍റെ പിതാവ് പറയുന്നു.

ഇലോണ്‍ മസ്‌കിന്റെ പിതാവ് ബീജം ദാനം ചെയ്യുന്നു

നേരത്തെയും ഇറോണ്‍ മസ്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്‍റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ് ആണെന്നാണ് ഇറോള്‍ മസ്ക് മുന്‍പ് പറഞ്ഞത്. തന്റെ ബീജം ആവശ്യപ്പെട്ട് ഒരു തെക്കേ അമേരിക്കന്‍ കമ്പനി സമീപിച്ചതും ഇറോള്‍ മസ്‌ക് വെളിപ്പെടുത്തുന്നു. 

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കിന് ജന്‍മം നല്‍കിയ ആളുടെ ബീജങ്ങള്‍ ഉപയോഗിച്ച് അതേ ജീനും ബുദ്ധിയുമുള്ള ആളുകളെ സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ പദ്ധതി. ബ്രിട്ടീഷ് ടാബ്ലോയിഡായ ദ് സണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഇറോള്‍ മസ്‌ക് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. 

തന്റെ വളര്‍ത്തു പുത്രിയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് 75 വയസ്സുള്ള ഇറോള്‍ മസ്‌ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ്, ബീജദാനത്തിനായി തന്നെ കമ്പനികള്‍ സമീപിക്കുന്ന കാര്യം അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. 

ഒരു കൊളംബിയന്‍ കമ്പനിയാണ് ബീജമാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് ഇറോള്‍ മസ്‌ക് പറഞ്ഞു. എന്നാല്‍, കമ്പനി ഏതെന്നോ അവരുടെ കൃത്യമായ പദ്ധതി എന്തെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. 

''ഹൈ ക്ലാസ് കൊളംബിയന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കുന്നതിന് വേണ്ടിയാണ് കമ്പനി എന്റെ ബീജം ആവശ്യപ്പെടുന്നത്. ജന്‍മം നല്‍കിയ ആള്‍ തന്നെ ജീവനോടെയുള്ളപ്പോള്‍ ഒരു കുഞ്ഞിനായി ഇലോണ്‍ മസ്‌കിനെ സമീപിക്കേണ്ടതില്ലല്ലോ എന്നാണ് അവര്‍ പറയുന്നത്.''-അഭിമുഖത്തില്‍ ഇറോള്‍ മസ്‌ക് പറഞ്ഞു. 

എന്നാല്‍, കമ്പനി ഇതിനായി കാശൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ബീജത്തിന് പകരമായി പണം നല്‍കുന്ന കാര്യമൊന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടില്ല. എന്നാല്‍, ഫസ്റ്റ് ക്ലാസ് യാത്രയും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ''-ഇറോള്‍ മസ്‌ക് പറഞ്ഞു. 

മസ്കിന്‍റെ സ്പെസ്എക്സ് ബഹിരാകാശ പേടകാവശിഷ്ടം കണ്ടെത്തി

ട്വിറ്ററിനെതിരെ കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്ത് മസ്ക്; നിയമ പോരാട്ടം മുറുകുന്നു

click me!