വിവിധ പാകിസ്ഥാന്‍ എംബസികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

By Web TeamFirst Published Jun 28, 2022, 9:52 AM IST
Highlights

ട്വിറ്റർ ഈ ഔദ്യോഗിക അക്കൗണ്ടുകൾ തടഞ്ഞുവെച്ചതിന് പിന്നാലെ, ഈ അക്കൗണ്ടുകൾ ഉടനടി പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. 

ദില്ലി: യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ട്വിറ്റർ ഇന്ത്യ നിരോധിച്ചു (Twitter India bans). നേരത്തെ, പാക്കിസ്ഥാനിലെ ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്ററായ റേഡിയോ പാകിസ്ഥാൻ അക്കൗണ്ടും ട്വിറ്റർ തടഞ്ഞുവച്ചിരുന്നു. യുഎന്നിലെ പാകിസ്ഥാൻ എംബസിയുടെ അക്കൗണ്ടും ട്വിറ്റർ ബ്ലോക്ക് ചെയ്തു.

ട്വിറ്റർ ഈ ഔദ്യോഗിക അക്കൗണ്ടുകൾ തടഞ്ഞുവെച്ചതിന് പിന്നാലെ, ഈ അക്കൗണ്ടുകൾ ഉടനടി പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പാകിസ്ഥാൻ ആസ്ഥാനമായുള്ള 6 ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് വാർത്താ ചാനലുകൾ ബ്ലോക്ക് ചെയ്തിരുന്നതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ നീക്കം.

ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് വിലക്ക് എന്നാണ് വിവരം.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കണക്കനുസരിച്ച്, ഇന്ത്യയിൽ അസ്ഥിരാവസ്ഥ സൃഷ്ടിക്കുന്നതിനും സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും പാകിസ്ഥാന്‍ ആസ്ഥാനമാക്കി  നിരവധി യൂട്യൂബ് ചാനലുകള്‍ ശ്രമിക്കുന്നുവെന്നാണ് വിവരം.

ബ്ലോക്ക് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആറ് പാകിസ്ഥാൻ ആസ്ഥാനമായുള്ളതും 10 ഇന്ത്യ ആസ്ഥാനമായുള്ള യൂട്യൂബ് വാർത്താ ചാനലുകളും ഉൾപ്പെടുന്നു, 68 കോടിയിലധികം വ്യൂവർഷിപ്പ് ഇതിനുണ്ടെന്നാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പറയുന്നത്.
2021ലെ ഐടി റൂൾസിന്റെ റൂൾ 18 പ്രകാരമാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യൻ സൈന്യം, ജമ്മു, കശ്മീർ, വിദേശ ബന്ധങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഇന്ത്യയെക്കുറിച്ചുള്ള വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യാൻ ഏകോപിപ്പിച്ച രീതിയിൽ  ഉപയോഗിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കണ്ടെത്തി.

വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തു; കുവൈത്തില്‍ ഗായികയ്ക്ക് ജയില്‍ശിക്ഷ

ട്വിറ്റർ നോട്ട്സ് വരുന്നു: ഇനി മുതൽ കുറിപ്പ് എഴുതിയും ട്വീറ്റ് ചെയ്യാം

click me!