Asianet News MalayalamAsianet News Malayalam

വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തു; കുവൈത്തില്‍ ഗായികയ്ക്ക് ജയില്‍ശിക്ഷ

അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഗായികയെ ശിക്ഷിച്ചത്.

Kuwaiti singer jailed for fake news tweet
Author
Kuwait City, First Published Jun 24, 2022, 10:44 AM IST

കുവൈത്ത് സിറ്റി: വ്യാജ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ച ഗായികയ്ക്ക് ജയില്‍ശിക്ഷ. ആപ്പീല്‍ കോടതിയാണ് ഗായികയ്ക്ക് മൂന്നു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഗായികയെ ശിക്ഷിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ലഹരിമരുന്നുമായി കുവൈത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ച സ്ഥാപനത്തില്‍ റെയ്ഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പഴയ മൊബൈല്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്‍ത് പുതിയതെന്ന വ്യാജേന വിറ്റഴിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്ഡ്. വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഉപയോഗിച്ച പഴയ മൊബൈല്‍ ഫോണുകള്‍ ഈ സ്ഥാപനം ശേഖരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇവ റിപ്പയര്‍ ചെയ്‍ത ശേഷം പുതിയ ബോക്സുകളില്‍ പാക്ക് ചെയ്‍ത് പുതിയതെന്ന വ്യജേന പല സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുകയായിരുന്നു. സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായിരുന്നു ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍പന നടത്തിയിരുന്നത്.

ദിവസങ്ങളായി ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വാണിജ്യ - വ്യവസായ മന്ത്രാലയത്തിലെ ഇന്‍സ്‍പെക്ടര്‍മാര്‍ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. കമ്പനിയുടെ ആസ്ഥാനത്തു നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കമ്പനി നല്‍കിയ ഇന്‍വോയിസുകള്‍ പരിശോധിച്ച് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ച മറ്റ് സ്ഥാപനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

കുവൈത്ത് സിറ്റി: പത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള ശുപാര്‍ശ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈത്തി മാധ്യമങ്ങള്‍ പറയുന്നു. ഈ രാജ്യങ്ങളില്‍ പലതിനും കുവൈത്തില്‍ എംബസികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മഡഗാസ്‍കര്‍, കാമറൂണ്‍, ഐവറികോസ്റ്റ്, ഘാന, ബെനിന്‍, മാലി, കോംഗോ എന്നിവയാണ് പട്ടികയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഇവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികള്‍ കുവൈത്തിലുണ്ടെങ്കിലും എന്തെങ്കിലും കാരണവശാല്‍ ഇവരെ നാടുകടത്തേണ്ടി വരികയോ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുന്നുവെന്നും വളരെയധികം സമയം വേണ്ടിവരുന്നുവെന്നുമാണ് വിലയിരുത്തല്‍. കോടതികളിലെ കേസുകളുടെ വിധി, താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പരിശോധനകളില്‍ പിടിയിലാവുക, പൊതുമര്യാദകളുടെ ലംഘനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാഹചര്യങ്ങളില്‍ കുവൈത്തിലെ നിയമം അനുസരിച്ച് പ്രവാസികളെ നാടുകടത്താറുണ്ട്. 

മയക്കുമരുന്നുമായി ഹോം ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍

ഈ രാജ്യങ്ങള്‍ക്ക് കുവൈത്തില്‍ എംബസികളില്ലാത്തതിനാല്‍ ഇത്തരം നടപടികള്‍ സങ്കീര്‍ണമാവുന്നുവെന്നാണ് പ്രധാന ആക്ഷേപം. പലപ്പോഴും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പിടിയിലാവുമെന്ന് ഉറപ്പാവുമ്പോള്‍ പാസ്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിച്ച് കളയാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇവരുടെ പൗരത്വം കണ്ടെത്താനും പകരം യാത്രാ രേഖകള്‍ നല്‍കാനും എംബസികള്‍ ഇല്ലാത്തതിനാല്‍ സാധിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള നിര്‍ദേശം പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്നും കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios