107 വയസ്സുള്ള അമ്മ, 84 വയസ്സുള്ള മകള്‍; മിഠായി മധുരമുള്ള വീഡിയോ

Published : Nov 23, 2019, 08:32 PM IST
107 വയസ്സുള്ള അമ്മ,  84 വയസ്സുള്ള മകള്‍; മിഠായി മധുരമുള്ള വീഡിയോ

Synopsis

മിഠായി കിട്ടിയതും അമ്മയുടെ 'കുഞ്ഞു'മകളുടെ മുഖത്ത് നിറയുന്ന ചിരി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ മനോഹരമായ രംഗമാണ് ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗം. അമ്മ തന്‍റെ മകള്‍ക്ക് മിഠായി നല്‍കുന്നതാണ് വീഡിയോ. ഇതിലെന്താണ് ഇത്ര അത്ഭുതമെന്ന് അലോചിക്കുകയാണോ, അതൊക്കെ ഉണ്ട്. ഇരുവരുടെയും പ്രായം തന്നെ. 

107 വയസ്സുള്ള അമ്മയാണ് തന്‍റെ 84 വയസ്സുള്ള മകള്‍ക്ക് മിഠായി നല്‍കുന്നത്. തന്‍റെ പോക്കറ്റില്‍ നിന്ന് മിഠായി എടുത്ത് തൊട്ടടുത്തിരിക്കുന്ന മകളെ വിളിച്ച് നല്‍കുന്നു ഈ അമ്മ. മിഠായി കിട്ടിയതും അമ്മയുടെ 'കുഞ്ഞു'മകള്‍  സന്തോഷംകൊണ്ട് ചിരിക്കുന്നതും കാണാം. 

ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന കുട്ടി എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. ഒരു കല്യാണപ്പരിപാടിയില്‍ നിന്ന് കിട്ടിയ മിഠായിയാണ് ഈ അമ്മ കരുതിവച്ച് മകള്‍ക്ക് നല്‍കുന്നത്. പീപ്പിള്‍സ് ഡെയ്ലി ചൈനയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ