ആഘോഷങ്ങള്‍ക്ക് കാത്തുനിന്നില്ല; പിറന്നാള്‍ തലേന്ന് ഹൃദയാഘാതത്തെ തുടർന്ന് മോഡൽ മരിച്ചു

Published : Mar 10, 2019, 01:52 PM ISTUpdated : Mar 10, 2019, 02:00 PM IST
ആഘോഷങ്ങള്‍ക്ക് കാത്തുനിന്നില്ല; പിറന്നാള്‍ തലേന്ന് ഹൃദയാഘാതത്തെ തുടർന്ന് മോഡൽ മരിച്ചു

Synopsis

ഡച്ച് മോഡലായ ലോട്ടി വാൻ ഡെർ സീ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഓസ്ട്രിയയിൽ വച്ചായിരുന്നു അന്ത്യം. 

ബെർലിൻ: മുൻ മിസ് ടീൻ യൂണിവേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഡച്ച് മോഡലായ ലോട്ടി വാൻ ഡെർ സീ ആണ് മരിച്ചത്. ഓസ്ട്രിയയിൽ വച്ചായിരുന്നു അന്ത്യം. ഓസ്ട്രിയയിലെ വെസ്റ്റ്ഡ്രോഫിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു ലോട്ടി. 

തന്റെ ഇരുപതാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് ലോട്ടി യാത്രയായത്. പിറന്നാളിന്റെ തലേ ദിവസം സുഹൃത്തുക്കൾക്കൊപ്പം ലോട്ടി പുറത്ത് പോയിരുന്നു. എന്നാൽ തിരിച്ച് വന്നപ്പോഴും ലോട്ടിക്ക് കാര്യമായ ആ​രോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാത്തതിനെ തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ ലോട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്‌തിഷ്‌കാഘാതം മൂലം ലോട്ടി കോമാവസ്ഥയിൽ ആയിരുന്നു. പിന്നീട് രണ്ടാഴ്ചയോളം കോമയിലായിരുന്ന‌ ലോട്ടി ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് ലോട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

ലോട്ടിയുടെ മരണ വിവരം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മാതാപിതാക്കൾ ലോകത്തെ അറിയിച്ചത്. ലോട്ടിക്കൊപ്പം അവസാനമായി എടുത്ത ചിത്രവും മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 'ഞങ്ങളുടെ എല്ലാമെല്ലാമായ മകൾ പോയി. മാർച്ച് ആറ് ബുധനാഴചയാണ് അവൾ ലോകത്തോട് വിടപറഞ്ഞത്. ലോട്ടി ഞഞ്ഞൾക്കൊപ്പമില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന,' അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 
  
കിഴക്കൻ നെതർലാന്റ്സിലെ എൻശഡ സ്വദേശിയാണ് ലോട്ടി. 2017ലെ ​ഗ്ലോബൽ പാജന്റ് കീരിടം സ്വന്തമാക്കിയ ലോട്ടി ആ വർഷം തന്നെയാണ് മിസ് ടീൻ യൂണിവേഴ്സ് പട്ടത്തിനും അർഹയായത്.    

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ