'യുവാക്കളോട് എനിക്കൊരു ഉപദേശമുണ്ട്'; സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു മുത്തശ്ശി!

Published : Jan 06, 2021, 08:29 AM ISTUpdated : Jan 06, 2021, 08:33 AM IST
'യുവാക്കളോട് എനിക്കൊരു ഉപദേശമുണ്ട്'; സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു മുത്തശ്ശി!

Synopsis

മനോഹരമായ പുഞ്ചിരിയോടെ കൈയില്‍ ഒരു ബോര്‍ഡും പിടിച്ചിരിക്കുന്ന മുത്തശ്ശിയുടെ ചിത്രം സമൂഹമാധ്യമമായ റെഡിറ്റിലാണ് പ്രചരിക്കുന്നത്. 

തൊണ്ണൂറ്റെട്ടു വയസ്സുള്ള ഹെലന്‍ എന്ന മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മനോഹരമായ പുഞ്ചിരിയോടെ കൈയില്‍ ഒരു ബോര്‍ഡും പിടിച്ചിരിക്കുന്ന മുത്തശ്ശിയുടെ ചിത്രം സമൂഹമാധ്യമമായ റെഡിറ്റിലാണ് പ്രചരിക്കുന്നത്. 

'പേര്: ഹെലന്‍. വയസ്സ്: 98. ഇന്നത്തെ യുവതലമുറയോടുള്ള എന്‍റെ ഉപദേശം: എല്ലാവരോടും നന്നായി പെരുമാറുക'- എന്നാണ് ബോര്‍ഡിലെ വാക്കുകള്‍. നിരവധി ആളുകളാണ് ഹെലന്‍ മുത്തശ്ശിയുടെ ആവശ്യത്തെ അഭിനന്ദിച്ചും അംഗീകരിച്ചും രംഗത്തെത്തിയിരിക്കുന്നത്.

 

എല്ലാ തലമുറയ്ക്കും വേണ്ടിയുള്ള ഉപദേശമാണ് ഇതെന്ന് ഒരാള്‍ കമന്‍റ് ചെയ്തു. നിങ്ങളുടെ ആഗ്രഹം ഞങ്ങള്‍ നിറവേറ്റുമെന്ന് മറ്റൊരാളും. 'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ പുഞ്ചിരി' എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Also Read: കൊറോണ കാരണം മുത്തശ്ശിക്ക് പങ്കെടുക്കാനായില്ല; വിവാഹം പുനരാവിഷ്‌കരിച്ച് യുവതി; വീഡിയോ

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ