കൊച്ചുമകളുടെ മേക്കപ്പ് ബ്രാന്‍ഡിന്‍റെ മുഖമായി 99കാരി മുത്തശ്ശി

Published : Aug 07, 2021, 09:20 PM ISTUpdated : Aug 07, 2021, 09:23 PM IST
കൊച്ചുമകളുടെ മേക്കപ്പ് ബ്രാന്‍ഡിന്‍റെ മുഖമായി 99കാരി മുത്തശ്ശി

Synopsis

ഇപ്പോഴത്തെ മോഡലുകള്‍ക്ക് മുന്നില്‍ തനിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയില്ല എന്നായിരുന്നു  കൊച്ചുമകളുടെ ആശയത്തോടുള്ള മുത്തശ്ശിയുടെ ആദ്യത്തെ പതികരണം. 

പ്രായം എല്ലാത്തിനും തടസ്സമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുകയാണ് ഇവിടെയൊരു 99കാരി മുത്തശ്ശി. ഒരു മേക്കപ്പ് ബ്രാന്‍ഡിന്റെ മുഖമായി മാറിയതോടെയാണ് ഈ മുത്തശ്ശി സൈബര്‍ ലോകത്തെ താരമായത്. 

കാലിഫോര്‍ണിയില്‍ നിന്നുള്ള ഹെലന്‍ സിമോണ്‍ എന്ന മുത്തശ്ശിയാണ് തന്‍റെ കൊച്ചുമകളായ ലാനെയ് ക്രോവെല്‍ നടത്തുന്ന 'സായിയെ ബ്യൂട്ടി' എന്ന ബ്രാന്‍ഡിന് വേണ്ടി മോഡലായി മാറിയത്. ഇപ്പോഴത്തെ മോഡലുകള്‍ക്ക് മുന്നില്‍ തനിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയില്ല എന്നായിരുന്നു  കൊച്ചുമകളുടെ ആശയത്തോടുള്ള മുത്തശ്ശിയുടെ ആദ്യത്തെ പ്രതികരണം. എന്നാല്‍ കൊച്ചുമകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ സുന്ദരി മുത്തശ്ശി മോഡലായത്. 

 

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള മേക്കപ്പ് മോഡലുകളില്‍ ഒരാളാണ്  ഹെലന്‍ മുത്തശ്ശി. ഒരു പുഷ്പവുമായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത മുത്തശ്ശിയുടെ ചിത്രം ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കവരുകയായിരുന്നു. 

 

Also Read: 'ഇതൊക്കെ എന്ത്'; 83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി താരമായൊരു മുത്തശ്ശി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ