മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ  തനിക്ക് ക്യാൻസറാണെന്ന കാര്യം അറിയിച്ചത്. അർബുദരോ​ഗത്തെ പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ. ഈ അവസരത്തിൽ രോ​ഗക്കിടക്കയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് ഊർജം നൽകുന്ന വാക്കുകളുമായി എത്തുകയാണ് സൊനാലി. 

ക്യാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിരിക്കുന്നത്. സോയ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങിവരെല്ലാം സൊനാലിയുടെ പോസ്റ്റിന് കമൻ്റുകളുമായി രം​ഗത്തെത്തി.

“സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുധരോ​ഗം ഒരിക്കലും തന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങിനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്”, എന്നാണ് സൊനാലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona