ഋതുമതിയായപ്പോള്‍ അമ്മ ആദ്യം നൽകിയത് സെക്സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകം; ഇറ ഖാന്‍

Web Desk   | Asianet News
Published : Jul 24, 2021, 09:05 PM ISTUpdated : Jul 24, 2021, 09:06 PM IST
ഋതുമതിയായപ്പോള്‍ അമ്മ ആദ്യം നൽകിയത് സെക്സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകം; ഇറ ഖാന്‍

Synopsis

'എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതുമതിയായപ്പോള്‍ അമ്മ എനിക്ക് സെക്‌സ് എജ്യുക്കേഷന്‍ സംബന്ധിച്ചുള്ള ഒരു പുസ്തകം തന്നു. എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും പറഞ്ഞു. എന്റെ ശരീരം ഒരുപാട് മാറിയതായി മനസ്സിലാക്കിത്തരാനായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി...-’ ഇറ പറഞ്ഞു. 

ഋതുമതിയായപ്പോള്‍ അമ്മ ആദ്യം നൽകിയത് സെക്സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകമായിരുന്നുവെന്ന് ആമിര്‍ ഖാന്റെ മകൾ ഇറ ഖാന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇറയുടെ വെളിപ്പെടുത്തല്‍.
 
‘എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതുമതിയായപ്പോള്‍ അമ്മ എനിക്ക് സെക്‌സ് എജ്യുക്കേഷന്‍ സംബന്ധിച്ചുള്ള ഒരു പുസ്തകം തന്നു. എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും പറഞ്ഞു. എന്റെ ശരീരം ഒരുപാട് മാറിയതായി മനസ്സിലാക്കിത്തരാനായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി...-’ ഇറ പറഞ്ഞു. 

കൗമാരപ്രായത്തിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നുള്ള സംഭവത്തെപ്പറ്റി ഇറ നടത്തിയ തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞിരുന്നുവെന്നും ഇറ അന്ന് വെളിപ്പെടുത്തിയിരുന്നു. 

തന്റെ ചെറുപ്പത്തിലായിരുന്ന് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നും എന്നാല്‍ അത് തന്നെ മാനസികമായി ബാധിച്ചിരുന്നില്ലെന്നും ഇറ മുമ്പ് പറഞ്ഞിരുന്നു.

ദിവസവും ഈന്തപ്പഴം കഴിച്ചാൽ ​ഗുണം ഇതാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി