കുട്ടിക്കാലം മുതൽ താൽപര്യം ഫാഷൻ ഡിസൈനിങ്; വിധിയെ തോൽപ്പിച്ച അഡ്രിയാന

By Web TeamFirst Published May 24, 2019, 12:48 PM IST
Highlights

കുട്ടിക്കാലം മുതൽ അഡ്രിയാനയ്ക്ക് വരയ്ക്കാനും വസ്ത്രങ്ങൾ ഡിസെെൻ ചെയ്യാനും വളരെ താൽപര്യമായിരുന്നു. എപ്പോഴും നിറങ്ങളുടെ ലോകത്തായിരുന്നു അഡ്രിയാന. ജന്മനാ കാലുകൾ കൊണ്ട് തന്നെയാണ് എല്ലാ ജോലികളും ചെയ്തിരുന്നത്. എഴുതുന്നതും വരയ്ക്കുന്നതുമെല്ലാം കാലുകൾ കൊണ്ടായിരുന്നു. ഫാഷൻ കൂടാതെ എഴുത്ത്, വായന, പ്രഭാഷണങ്ങൾ എന്നിവയും അഡ്രിയാനയുടെ ഇഷ്ടമേഖലകളായിരുന്നു. 

അഡ്രിയാന മക്കിയാസ് എന്ന 51കാരിയുടെ ഏറ്റവും ഇഷ്ടപ്പെട്ട മേഖലയായിരുന്നു ഫാഷൻ ഡിസൈനിങ്. വിധി ഈ മിടുക്കിയെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനെതിരെ ശക്തമായി പോരാടി. എല്ലാം മറികടന്ന് അഡ്രിയാന തന്റെ നീണ്ടകാല സ്വപ്നം സഫലമാക്കി. അഡ്രിയാനയ്ക്ക് ജനിച്ചപ്പോഴേ കെെകളില്ലായിരുന്നു. ജന്മനാലുള്ള കാലുകളുടെ ശേഷിക്കുറവ് മൂലം പരാശ്രയമില്ലാതെ നടക്കാനും സാധിച്ചിരുന്നില്ല.  

കുട്ടിക്കാലം മുതൽ അഡ്രിയാനയ്ക്ക് വരയ്ക്കാനും വസ്ത്രങ്ങൾ ഡിസെെൻ ചെയ്യാനും വളരെ താൽപര്യമായിരുന്നു. എപ്പോഴും നിറങ്ങളുടെ ലോകത്തായിരുന്നു. ജന്മനാ കാലുകൾ കൊണ്ട് തന്നെയാണ് എല്ലാ ജോലികളും ചെയ്തിരുന്നത്. എഴുതുന്നതും വരയ്ക്കുന്നതുമെല്ലാം കാലുകൾ കൊണ്ടായിരുന്നു. ഫാഷൻ കൂടാതെ എഴുത്ത്, വായന, പ്രഭാഷണങ്ങൾ എന്നിവയും അഡ്രിയാനയുടെ ഇഷ്ട മേഖലകളായിരുന്നു. 

  അഡ്രിയാനയ്ക്ക് മൂന്ന് വയസുകാരിയായ ഒരു മകളുമുണ്ട്. മകൾക്ക് തലക്കെട്ടി കൊടുക്കുന്നതും കുളിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം അഡ്രിയാന തന്നെയാണ്. കുട്ടിക്കാലത്ത് ഓരോ ജോലികളും ചെയ്യാൻ ആദ്യമൊക്കെ അൽപം പ്രയാസം തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ ഇതൊരു വലിയ പ്രശ്നമായി തോന്നാറില്ല. പലരുടെയും പിന്തുണയാണ് ഇതുവരെ എത്തിച്ചതെന്ന് അഡ്രിയാന പറയുന്നു. 

ഏപ്രിലിൽ മെക്സിക്കോയിലെ ഫാഷൻ വീക്കിൽ അഡ്രിയാനയുടെ പുതിയ വസ്ത്രധാരണം അവതരിപ്പിച്ചു.12 മോഡലുകളുടെ വസ്ത്രങ്ങൾ ഡിസെെൻ ചെയ്തത് അഡ്രിയാനയാണ്. വസ്ത്രങ്ങൾ ഡിസെെൻ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കും. പ്രധാനമായി വസ്ത്രം ധരിക്കുന്നയാളുടെ ഇഷ്ടമാണ് ആദ്യം ശ്രദ്ധിക്കുക. അവർക്ക് ഇഷ്ടമുള്ള ഡിസെെനാണ് ചെയ്ത് കൊടുക്കാറുള്ളതെന്ന് അഡ്രിയാന പറഞ്ഞു. 

ഡിസെെനിങ് മാത്രമല്ല എഴുതാനും അഡ്രിയാനയ്ക്ക് വളരെയധികം ഇഷ്ടമാണ്. ഇപ്പോൾ തന്നെ അഡ്രിയാന മൂന്ന് പുസ്തകങ്ങൾ എഴുത‌ി കഴിഞ്ഞു. കെെകൾ ഇല്ലാത്തതിനാൽ ഒരിക്കലും സങ്കടപ്പെട്ടിരുന്നില്ല. കാരണം, എന്റെ കാലുകളാണ് എന്നെ സ്വതന്ത്രയാക്കിയതും ജീവിതം എന്താണെന്ന് പഠിപ്പിച്ചതെന്നും അഡ്രിയാന പറയുന്നു.

click me!