68-ാം വയസ്സില്‍ മോഡലിംഗ് ലോകത്ത്; സൗന്ദര്യസങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി സപ്‌ന

Published : Oct 17, 2025, 04:14 PM IST
Sapna Datta

Synopsis

ഫാഷന്‍ ലോകം 'യുവത്വം' എന്ന ഒറ്റ വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആ ധാരണകളെ മാറ്റി എഴുതുകയാണ് 68 വയസ്സുള്ള ഈ മോഡല്‍. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്ന സപ്ന….

47-ാം വയസ്സിലാണ് സപ്‌നയ്ക്ക് സ്താനാര്‍ബുദം വന്നത്. ആരെയും തകര്‍ത്തു കളയുന്ന ആ അവസ്ഥ അവര്‍ മറികടന്നു. രോഗത്തിനുശേഷം സപ്‌ന തിരിച്ചുവന്നത് അതുവരെയുള്ള ജീവിതത്തിലേക്ക് മാത്രമായിരുന്നില്ല. ഒരിക്കല്‍ സ്വപ്‌നം കണ്ടിരുന്ന മോഡലിംഗിന്റെയും അഭിനയത്തിന്റെയും ഗ്ലാമര്‍ ലോകത്തേക്കു കൂടിയായിരുന്നു.

സ്വപ്‌നങ്ങളുടെ അതിര്

ഫാഷന്‍ ലോകം 'യുവത്വം' എന്ന ഒറ്റ വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആ ധാരണകളെ മാറ്റി എഴുതുകയാണ് 68 വയസ്സുള്ള ഈ മോഡല്‍. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്ന സപ്ന. പ്രായം തന്റെ പരിധിയല്ല, മറിച്ച് തന്റെ 'എഡ്ജ്' ആണെന്ന് വിശ്വസിക്കുന്നു. 50-ാം വയസ്സിലാണ് സപ്ന മോഡലിംഗ് സ്വപ്നം സഫലമാക്കിയത്. 'സ്വപ്നങ്ങള്‍ കാണാന്‍ പ്രായം ഒരു തടസ്സമല്ല' എന്ന് തെളിയിക്കുന്ന സപ്ന ദത്തയുടെ ജീവിതം നിരവധി പേര്‍ക്ക് പ്രചോദനമാണ്.

മുംബൈയില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്നു സപ്ന. രണ്ട് പതിറ്റാണ്ട് മുന്‍പ്, തൻ്റെ 47-ാം വയസ്സില്‍ സ്തനാര്‍ബുദം സപ്നയുടെ ജീവിതത്തെ തകര്‍ത്തു. എന്നാല്‍, കാന്‍സറിനോടും പരമ്പരാഗത ചിന്തകളോടും ഒരുപോലെ അവര്‍ പോരാടി. ചികിത്സക്ക് ശേഷം, 50 വയസ്സില്‍, മോഡലിംഗ് ലോകത്തേക്ക് ഒരു ക്ഷണം വന്നു. സുഹൃത്തുക്കള്‍ പേരക്കുട്ടികളുടെ ബേബി ഷവറുകള്‍ പ്ലാന്‍ ചെയ്യുന്ന സമയത്താണ് താന്‍ ഗ്ലാമര്‍ ലോകത്തേക്ക് ചുവടുവെച്ചതെന്ന് സ്വപ്ന പറയുന്നു. പ്രായമായ സ്ത്രീകള്‍ മുടി കറുപ്പിക്കണമെന്ന ചിന്തകളെ അവര്‍ തള്ളിക്കളഞ്ഞു. നരച്ച മുടിയും സ്വാഭാവിക ശരീരവുമായി 2000-ന്റെ തുടക്കത്തില്‍ പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ തകര്‍ത്ത് അവര്‍ മുന്നോട്ട് നീങ്ങി.

അതിജീവനത്തില്‍ നിന്ന് പ്രശസ്തിയിലേക്ക്

രോഗം ഭേദമായതിന് ശേഷം, ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച സപ്നയുടെ മനസ്സില്‍ കുട്ടിക്കാലത്തെ സ്വപ്നം വീണ്ടും ഉണര്‍ന്നു. സിനിമയുമായി ബന്ധമുള്ള ഒരു കുടുംബത്തില്‍ വളര്‍ന്ന അവര്‍ക്ക് കോളേജ് കാലത്ത് അഭിനയ അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും മാതാപിതാക്കളുടെ എതിര്‍പ്പ് കാരണം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ചുളിവുകളും, നരച്ച മുടിയും തനിക്കുണ്ടായിരുന്നു, പക്ഷേ താനിക്ക് മുമ്പെങ്ങുമില്ലാത്തതിനേക്കാള്‍ ധൈര്യമുണ്ടായിരുന്നു-തിരിച്ചുവരവിനെക്കുറിച്ച് സപ്ന പറയുന്നു.

സ്വപ്നങ്ങള്‍ക്ക് റിട്ടയര്‍മെന്റില്ല

കാന്‍സര്‍ മുക്തയായി മൂന്ന് വര്‍ഷത്തിന് ശേഷം ഒരു മാളില്‍ വെച്ചാണ് അവര്‍ക്ക് ആദ്യത്തെ മോഡലിംഗ് അവസരം ലഭിക്കുന്നത്. പക്വതയുള്ള ഒരു മുഖം തേടിയിരുന്ന ഒരു വനിതാ സംവിധായികയുടെ കോര്‍പ്പറേറ്റ് ടിവിസി ആയിരുന്നു അത്. അതോടെ, പരമ്പരാഗത പാതയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ധൈര്യമുള്ള ഫാഷന്‍-ബ്യൂട്ടി കമ്പനികള്‍ സപ്നയെ സമീപിക്കാന്‍ തുടങ്ങി. ഇന്ന്, മോഡലിംഗ്, അഭിനയ പ്രോജക്റ്റുകളിലായി തിരക്കുകളിലാണ് അവര്‍.

പ്രായത്തെ മെരുക്കുമ്പോള്‍

യുവത്വത്തില്‍ മാത്രം ഭ്രമം കൊള്ളുന്ന ഈ ലോകത്ത്, സപ്ന തന്റെ പ്രായത്തെ ഏറ്റവും ശക്തമായ ആക്‌സസറിയായി കാണുന്നു. അവരുടെ ലിപ്സ്റ്റിക്ക് കൂടുതല്‍ തിളങ്ങുന്നു, ഫാഷന്‍ കൂടുതല്‍ ധീരമാകുന്നു, പോസുകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളതാകുന്നു.

മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വയം ഒതുങ്ങാതിരിക്കാനുള്ള തീരുമാനമാണ് താന്‍ എടുത്തതില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് സപ്ന വിശ്വസിക്കുന്നു. ഈ ലോകം ക്രൂരമായി വിധിയെഴുതുന്ന ഒന്നാണ്. പക്ഷേ, ഓരോ സ്ത്രീക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാന്നുള്ള അര്‍ഹതയുണ്ട്.' അങ്ങനെ, ഭയമില്ലാതെ, അതിഗംഭീരമായി, സ്വന്തം നിബന്ധനകളില്‍ സപ്ന ദത്ത മുന്നോട്ട് പോകുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്
പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു