അമിത വണ്ണം, അമിത രോമവളർച്ച, മുഖക്കുരു; പിസിഒഎസ് പോരാട്ടത്തേക്കുറിച്ച് നടി

Published : Sep 21, 2025, 09:00 PM IST
Kusha Kapila

Synopsis

നടി സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്കാസ്റ്റിലൂടെയാണ് കുഷ പിസിഒഎസ് എന്ന അവസ്ഥയെ നേരിട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയത്. 

പിസിഒഎസിനെ നേരിട്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി കുഷ കപില. നടി സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്കാസ്റ്റിലൂടെയാണ് കുഷ പിസിഒഎസ് എന്ന അവസ്ഥയെ നേരിട്ടത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയത്.

കൗമാരകാലത്ത് അമിത രോമവളർച്ച കണ്ടപ്പോഴാണ് തനിക്ക് അസാധാരണമായെന്തോ ഉണ്ടെന്ന് അനുഭവപ്പെട്ടതെന്ന് കുഷ പറയുന്നു. ആദ്യ ആർത്തവം ഉണ്ടായതിന് ശേഷം വണ്ണംവെച്ചുതുടങ്ങിയെന്നും പിന്നീട് അത് കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നും കുഷ പറയുന്നു. പിന്നീടാണ് തന്റെ വണ്ണവും പിസിഒഎസും തമ്മിൽ ബന്ധമുണ്ടെന്നും വണ്ണം കുറയ്ക്കണമെന്നും ഡോക്ടർ പറഞ്ഞത്.

പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ളപ്പോഴാണ് പിസിഒഎസ് സ്ഥിരീകരിച്ചതെന്നും കുഷ പറയുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ വരെതനിക്ക് മുഖക്കുരു വന്നിരുന്നുവെന്നും അതിനു പിന്നിലും പിസിഒഎസ് ആണെന്നും കുഷ കൂട്ടിച്ചേര്‍ത്തു.

എന്താണ് പിസിഒഎസ്?

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് ആർത്തവചക്രത്തെ തടസ്സപ്പെടുത്തുകയും, അമിതമായ ആൻഡ്രോജൻ അളവ് ഉണ്ടാക്കുകയും, വന്ധ്യത, ശരീരഭാരം കൂടുക, മുഖക്കുരു, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ് ഇതുമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം.

 

PREV
Read more Articles on
click me!

Recommended Stories

കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്
പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു