വനിതാ ദിനത്തില്‍ എയര്‍ഇന്ത്യയുടെ 50ലേറെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍ മാത്രം

By Web TeamFirst Published Mar 8, 2020, 11:59 AM IST
Highlights

വനിതാദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 8 ലോകരാഷ്ട്രങ്ങളിലേക്കടക്കം 52 സര്‍വ്വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 

അന്താരാഷ്ട്ര വനിതാദിനത്തില്‍ 50ലേറെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍ മാത്രമാണെന്ന് എയര്‍ഇന്ത്യ.  വനിതാദിനത്തില്‍ 8 ലോകരാഷ്ട്രങ്ങളിലേക്കടക്കം 52 സര്‍വ്വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 

എയര്‍ഇന്ത്യ നടത്തുന്ന വിമാനസര്‍വ്വീസില്‍ ഇന്ന് 44 പ്രാദേശികവും 8 എണ്ണം അന്താരാഷ്ട്രസര്‍വ്വീസുമാണുള്ളതാണ്. എല്ലാ വിമാനങ്ങളിലും പൈലറ്റുമാരും ക്യാബിന്‍ക്രൂ അടക്കം ഇന്ന് വനിതകള്‍ മാത്രമാണുള്ളത് ‘ എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.

: Air India is operating 8 international and 44 domestic momentous flights with all women crew to mark . We’re proud of our women colleagues who play a key role to propel us ahead. pic.twitter.com/HAfCqsf8xm

— Air India (@airindiain)

 

ഇന്നത്തെ സര്‍വ്വീസിലെ അന്താരാഷ്ട്ര വിമാനപാതയില്‍ പറന്നുയരുന്ന സുപ്രധാന വിമാനം ഒറ്റയാത്രയില്‍ ദില്ലിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ളതാണ്. ഇത്രയധികം വനിതകളെ സുപ്രധാന ചുമതലകളില്‍ നിയോഗിച്ചിട്ടുള്ള ഏക വിമാന കമ്പനി തങ്ങളുടേതാണെന്നും എയര്‍ഇന്ത്യ അവകാശപ്പെടുന്നു. 
 

click me!