ഗർഭഛിദ്രം സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മേഗന്‍ മര്‍ക്കല്‍

Web Desk   | Asianet News
Published : Nov 25, 2020, 09:24 PM ISTUpdated : Nov 25, 2020, 09:40 PM IST
ഗർഭഛിദ്രം സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മേഗന്‍ മര്‍ക്കല്‍

Synopsis

ആദ്യ മകനായ ആര്‍ച്ചി 2019 ലാണ് ജനിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത വേദനയാണെന്ന് മേഗന്‍ പറയുന്നു. 

തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായതിനെ പറ്റി തുറന്ന് പറഞ്ഞ് ഹാരി രാജകുമാരന്റെ ഭാര്യയും മുൻ നടിയുമായ മേഗൻ മര്‍ക്കല്‍. ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനത്തില്‍ ബുധനാഴ്ചയാണ് മേഗൻ തന്റെ തീരാവേദനയെ കുറിച്ച് പങ്കുവച്ചത്.

'എന്റെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു...' -  ഗർഭഛിദ്രം സംഭവിച്ചതിനെ കുറിച്ച് മേഗൻ കുറിച്ചത് ഇങ്ങനെയാണ്. ആർച്ചിയെ തൊട്ടിലിൽ നിന്നെടുത്തിന് പിന്നാലെ തനിക്ക് ശക്തമായൊരു വേദന ഉണ്ടാവുകയും കുഞ്ഞിനൊപ്പം താഴെ വീഴുകയുമായിരുന്നുവെന്ന് മേഗൻ കുറിച്ചു.

ആദ്യ മകനായ ആര്‍ച്ചി 2019 ലാണ് ജനിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത വേദനയാണെന്ന് മേഗന്‍ പറയുന്നു. ആശുപത്രികിടക്കയില്‍ ഇരിക്കുമ്പോള്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്, എന്നാല്‍ അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം...' മേഗന്‍ പറയുന്നു.

നൂറ് സ്ത്രീകളില്‍ 10 മുതല്‍ 20 ആളുകള്‍ ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍
നേരിടുന്നവരാണ്. നിരവധി പേർ ഈ വിഷമഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാകാം. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ ഇതേക്കുറിച്ച് തുറന്നു സംസാരിക്കാൻ തയ്യാറാകുന്നൊള്ളൂവെന്നും മേ​ഗൻ പറഞ്ഞു.

മേഗന്‍ മര്‍ക്കിളിന്‍റെ മുഖ സാദൃശ്യം; ഇന്‍റര്‍നെറ്റ് ഏറ്റെടുത്ത സുന്ദരി ഇതാണ്...

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ