''അവര്‍ അതിനോഹരിയാണ്, അതുകൊണ്ടുതന്നെ രാജകുടുംബത്തിലെയാണെന്ന് തെറ്റിദ്ധരിക്കുന്നത് ഒരു അംഗീകാരം തന്നെയാണ്...''

ചരിത്രപരമായ തീരുമാനത്തിലൂടെ എല്ലാ രാജപദവികളും ഉപേക്ഷിച്ച് ബ്രിട്ടീഷ് കൊട്ടാരം വിട്ടിറങ്ങാന്‍ അസാമാന്യ ധൈര്യം കാണിച്ചവരാണ് പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കിളും. ഇരുവരുടെയും പ്രണയം പുറത്തുവന്നതോടെ വാര്‍ത്തകളിലെയും ഗോസിപ്പുകളിലെയും സ്ഥിരം സാന്നിദ്ധ്യമാണ് ഇവര്‍. ഇപ്പോഴിതാ സസെക്സിലെ ഡച്ചസിന്‍റെ മുഖ സാദൃശ്യത്തോടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നു സോഷ്യല്‍ മീഡിയ. 39 കാരിയായ അകെയ്ഷ ലാന്‍റ് ആണ് ആ സുന്ദരി. മകള്‍ ഗ്രെയ്സണ്‍ന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 

22000 ഓളം ലൈക്കുകളാണ് മേഗന്‍റെ അപരയായ അകെയ്ഷയ്ക്കും മകള്‍ ഗ്രെയ്സണും അവരുടെ ബ്ലാക്ക് വസ്ത്രത്തിലുള്ള ഏറ്റവും പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിസോറി സ്വദേശിയാണ് ഇവര്‍. പോസ്റ്റിന് താഴെ 'എന്‍റെ ദേവത മേഗന്‍ മെര്‍ക്കിള്‍ കാണാന്‍ നിങ്ങളെപ്പോലെയാണ്' എന്ന് ഒരാള്‍ കുറിച്ചിട്ടുണ്ട്. 'നിങ്ങളും മേഗനും ട്വിന്‍സ് ആണ്' എന്ന് മറ്റൊരാള്‍ കുറിച്ചു. 'ശരിക്കും കരുതിയത് ഇത് മേഗന്‍ ആണെന്നാണ്' എന്ന് മറ്റൊരു അക്കൗണ്ടില്‍ നിന്നും കമന്‍റ് ചെയ്തിട്ടുണ്ട്. 

View post on Instagram

ഞാനിത് ഒരു വലിയ അംഗീകാരമായി എടുക്കുന്നുവെന്നാണ് അകെയ്ഷ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'അവര്‍ അതിനോഹരിയാണ്, അതുകൊണ്ടുതന്നെ രാജകുടുംബത്തിലെയാണെന്ന് തെറ്റിദ്ധരിക്കുന്നത് ഒരു അംഗീകാരം തന്നെയാണ്' അകെയ്ഷ പറഞ്ഞു. കുറച്ച് ദിവസം മുമ്പ് മേഗന്‍റെ ഭര്‍ത്താവും സസക്സിലെ ഡ്യൂക്കുമായ പ്രിന്‍സ് ഹാരിയുടെ അപരനെയും ഇന്‍റര്‍നെറ്റ് കണ്ടെത്തിയിരുന്നു. മോഡലായ ൈമണ്‍ പെങ്കെല്ലിയാണ് ഹാരിയോട് സമാനനായി ഇരിക്കുന്നത്.