'വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ'; സവാദ് വിഷയത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

Published : Jun 04, 2023, 01:24 PM ISTUpdated : Jun 04, 2023, 01:32 PM IST
 'വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ'; സവാദ് വിഷയത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്

Synopsis

കഴിഞ്ഞ ദിവസമാണ് സവാദിന് ജാമ്യം ലഭിച്ചത്. ഇയാളെ അനുകൂലിച്ച് ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത് വന്നത്. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ടാണ് ഇവര്‍ സ്വീകരിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി അശ്വതി തന്‍റെ ഇന്‍സ്റ്റഗ്രാം ഒരു പോസ്റ്റ് പങ്കുവച്ചത്. 

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയുടെ വേഷത്തിലാണ് മിനിസ്‌ക്രീനിലേയ്ക്ക് എത്തിയതെങ്കിലും പിന്നീട് താരം അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുകയും ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടുകയും ചെയ്തു. നിലപാടുകള്‍ തുറന്നു പറഞ്ഞും തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും  സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്.

ഇപ്പോഴിതാ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസമാണ് സവാദിന് ജാമ്യം ലഭിച്ചത്. ഇയാളെ അനുകൂലിച്ച് ആണ് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത് വന്നത്. ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ടാണ് ഇവര്‍ സ്വീകരിച്ചത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി അശ്വതി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചത്. 

'സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം'- എന്നാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല എന്നും പലരും കമന്‍റ് ചെയ്തു. എന്നാല്‍ ഇയാളെ അനുകൂലിച്ചുകൊണ്ടും നിരവധി പേരാണ് പോസ്റ്റിന് താഴെ രംഗത്തെത്തിയത്. ഇതോടെ അശ്വതി തന്നെ ഒരു കമന്‍റും ചെയ്തിട്ടുണ്ട്. 'എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്സ് അവർ കൈയടക്കി ഗയ്‌സ് ! ഞാൻ പോണ്... ബൈ'- എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്. 

Also Read: ന​ഗ്നതാപ്രദർശനക്കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവം, പ്രതികരിച്ച് പരാതിക്കാരിയായ യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി