'പിങ്ക് ടാക്സ് സ്ത്രീകളോട് കാണിക്കുന്ന അനീതി'; നിര്‍ത്തലാക്കണമെന്ന് ഗവർണർ

By Web TeamFirst Published Dec 26, 2019, 9:58 AM IST
Highlights

സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍,  കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്കുവേണ്ടി സ്ത്രീകളാണ് കൂടുതല്‍ തുക ഈടാക്കുന്നതെന്നും അവര്‍ക്ക് പിങ്ക് ടാക്സ് ഏര്‍പ്പെടുത്തുന്നത് അനീതിയാണെന്നും ഗവര്‍ണര്‍.

സ്ത്രീകള്‍ക്ക് വേണ്ടി  വിപണിയിലെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന 'പിങ്ക് ടാക്സ്' നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍. പിങ്ക് ടാക്സ് സ്ത്രീകളോട് കാണിക്കുന്ന അനീതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.  പിങ്ക് ടാക്സ് നിര്‍ത്തലാക്കാനുള്ള നിയമനിര്‍മാണം ഉടന്‍ നടപ്പിലാക്കുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയും  ന്യൂയോര്‍ക്കിലെ ഗവര്‍ണറുമായ  ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. 

സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍,  കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്കുവേണ്ടി സ്ത്രീകളാണ് കൂടുതല്‍ തുക ഈടാക്കുന്നതെന്നും അവര്‍ക്ക് പിങ്ക് ടാക്സ് ഏര്‍പ്പെടുത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളായതുകൊണ്ടുമാത്രം സമ്പാദിക്കുന്ന മുഴുവന്‍ തുകയും സേവന ദാതാക്കള്‍ക്കു നല്‍കേണ്ടിവരുന്നത് അനീതിയാണെന്നും അതനുവദിക്കാന്‍ ആകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ മാത്രം ഉദ്ദേശിച്ച് വിപണിയിലെത്തിക്കുന്ന മിക്ക സാധനങ്ങള്‍ക്കും വിലവര്‍ധനവാണുള്ളതെന്നും ഈ വസ്തുത അവരെ ആശങ്കയിലാഴ്ത്തുണ്ടെന്നും മേയറും പറഞ്ഞു.

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ വിപണിയില്‍നിന്നു വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് മൂന്നുവര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിരോധിച്ചിരുന്നു. 

 

click me!