Latest Videos

ഗർഭകാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

By Web TeamFirst Published Sep 25, 2019, 3:44 PM IST
Highlights

​ഗർഭിണികൾ ഒരു കാരണവശാലും മലർന്നു കിടക്കരുത്. ഗര്‍ഭിണികള്‍ ഉറങ്ങുന്നതിനായി ഒരു പ്രത്യേക പൊസിഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഇടതാണ് നല്ലത്. മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. 

ഗർഭകാലത്ത് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭിണികൾക്ക് മൂന്നു മാസം കഴിയുമ്പോൾ മുതൽ ഉറക്കകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകുക. ഏഴുമാസം കഴിയുമ്പോൾ മുതൽ കിടക്കുമ്പോൾ അസ്വസ്ഥതകൾ തുടങ്ങാം. എങ്കിലും വയറിന്റെ ഏതു വശം വച്ചു കിടന്നാലാണ് സുഖമായി ഉറങ്ങാൻ കഴിയുക, കുഞ്ഞിന്റെ വളർച്ചയ്ക്ക് ഇത് ദോഷം ചെയ്യുമോ തുടങ്ങി ഒരുപാട് സംശയങ്ങളാണ് ഓരോ ദിവസവും ഗർഭിണിയായ സ്ത്രീയുടെ മനസ്സിൽ ഉടലെടുക്കുക. 

ഗര്‍ഭകാലത്തിന്റേതായ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും മനംപുരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍ കഴപ്പ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളും ഗര്‍ഭിണികള്‍ നേരിടേണ്ടി വരുന്നു. ഗർഭിണികളുടെ ഉറക്ക കാര്യത്തെക്കുറിച്ച് ബ്രിട്ടീഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജിയിൽ പറയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ താഴേ ചേർക്കുന്നു.

മലർന്നു കിടക്കരുത്...

​ഗർഭിണികൾ ഒരു കാരണവശാലും മലർന്നു കിടക്കരുത്. ഗര്‍ഭിണികള്‍ ഉറങ്ങുന്നതിനായി ഒരു പ്രത്യേക പൊസിഷന്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഇടതാണ് നല്ലത്. മലര്‍ന്നു കിടന്നുറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മലര്‍ന്നു കിടന്നുറങ്ങുന്നത് പുറംവേദന, ശ്വാസതടസ്സം, ദഹനവ്യവസ്ഥ തകരാറിലാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 രക്തയോട്ടം കുറയുന്നതിനും മലര്‍ന്നു കിടന്നുള്ള ഉറക്കം കാരണമാകുന്നു. മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഭാരം മുഴുവനും കുടലുകളിലേക്കും പ്രധാനപ്പെട്ട രക്തധമനികളിലേക്കും കേന്ദ്രീകരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇടതു വശം ചേര്‍ന്നുറങ്ങുന്നത് രക്തചംക്രമണം കൂട്ടുന്നതിന് സഹായിക്കും. തന്മൂലം പ്ലാസന്റയിലേക്കുളള രക്തപ്രവാഹം കൂടുന്നു. ഗര്‍ഭസ്ഥ ശിശുവിന് പോഷകങ്ങളും ഓക്‌സിജനും നല്ലരീതിയില്‍ ലഭിക്കുന്നതിന് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്. 

അരമണിക്കൂർ വ്യായാമം ചെയ്യുക...

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും തുടർച്ചയായി നന്നായി ഉറങ്ങേണ്ടതാണ്. 8-10 മണിക്കൂറുകള്‍ ഉറക്കത്തിനായി നീക്കിവയ്ക്കുക. ഉറക്കക്കുറവുളളവര്‍ എന്നും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കണം. ഉറങ്ങുന്നതിനു മുമ്പ് ചായ, കാപ്പി, സോഡ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമങ്ങള്‍ക്കായി നീക്കിവയ്ക്കുന്നത് നന്നായിരിക്കും.

ടെൻഷൻ പാടില്ല...

നന്നായി ഉറങ്ങുന്നവർ പോലും ഗർഭാവസ്ഥയിൽ രാത്രിയിൽ ഉറങ്ങാതെ ഇരിക്കാറുണ്ട്. ഇതിനുളള കാരണങ്ങളില്‍ ഒന്ന് ഗര്‍ഭിണികളുടെ മാനസികാവസ്ഥയാണ്. പ്രത്യേകിച്ചും ആദ്യമായി അമ്മയാകാന്‍ ഒരുങ്ങുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. കളിച്ചും ചിരിച്ചു നടന്നവര്‍ക്ക് അമ്മയാകുന്നതോടെ ഏറിവരുന്ന ഉത്തരവാദിത്വം ഏറെ വലുതായി തോന്നുക സ്വാഭാവികമാണല്ലോ.

മാത്രമല്ല പ്രസവത്തെക്കുറിച്ചും പരിശോധനകളെക്കുറിച്ചുമുള്ള ടെൻഷൻ വേറെ. മാനസികസംഘര്‍ഷങ്ങള്‍ കൂടും തോറും ഉറക്കമെന്ന വിശ്രമാവസ്ഥയും നഷ്ടപ്പെടാന്‍ തുടങ്ങുന്നു. അത് കൊണ്ട് തന്നെ പ്രാർത്ഥനയും യോഗയും സംഗീതം ആസ്വദിക്കുന്നത് വളരെ നല്ലതാണ്.
 

click me!