കത്രീന മുതല്‍ ജാൻവി വരെ; വനിതാ ദിനം ആഘോഷമാക്കാൻ കിടിലന്‍ ഗാനവുമായി താരങ്ങള്‍

Published : Mar 05, 2020, 11:10 AM IST
കത്രീന മുതല്‍ ജാൻവി വരെ; വനിതാ ദിനം ആഘോഷമാക്കാൻ കിടിലന്‍ ഗാനവുമായി താരങ്ങള്‍

Synopsis

വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിന്‍റെ ചോദ്യം ചെയ്യലുകൾക്ക് നിന്നുകൊടുക്കാതെ ഒരു സ്ത്രീ സ്വതന്ത്രയാവാനുള്ള ആഹ്വാനമാണ് 'കുഡി നു നാക്നെ ദേ' എന്ന ഗാനം.

ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കത്രീന കൈഫ്, അനുഷ്ക ശർമ്മ, ജാൻ‌വി കപൂർ എന്നിവർ ഇർ‌ഫാൻ ഖാൻ-രാധിക മദൻ എന്നിവർ നായികാ നായകന്മാരായ 'അംഗ്രേസി മീഡിയത്തി'ൽ കിടിലന്‍ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ്. വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിന്‍റെ ചോദ്യം ചെയ്യലുകൾക്ക് നിന്നുകൊടുക്കാതെ ഒരു സ്ത്രീ സ്വതന്ത്രയാവാനുള്ള ആഹ്വാനമാണ് 'കുഡി നു നാക്നെ ദേ' എന്ന ഗാനം.

നടിമാരായ കിയാര അദ്വാനി, കൃതി സാനോൺ, അനന്യ പാണ്ഡെ എന്നിവരും മ്യൂസിക് വീഡിയോയിലുണ്ട് . സെൽഫി ക്യാമറകളിൽ ചിത്രീകരിച്ചു എന്നതാണ് വീഡിയോയുടെ പ്രത്യേകത. വിശാൽ ദാഡ്‌ലാനി ആലപിച്ച ഗാനം മാർച്ച് നാലിന് റിലീസ് ചെയ്തു.

 

2018 ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയ നായകൻ ഇർഫാൻ ചികിത്സയിലാണ്. ഇദ്ദേഹം ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാവില്ല. നടിമാരുടെയെല്ലാം ഒത്തുചേരലിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹോമി അദജാനിയ പറഞ്ഞു.


 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ