ഫിറ്റ് ആന്‍ഡ് ഹിറ്റ്; മാറിടം ഇടിഞ്ഞുതൂങ്ങുമെന്ന ഭയം മാറ്റാന്‍ 'പില്ലോ ബ്രാ', വില തുച്ഛം!

Published : Sep 20, 2019, 06:20 PM IST
ഫിറ്റ് ആന്‍ഡ് ഹിറ്റ്; മാറിടം ഇടിഞ്ഞുതൂങ്ങുമെന്ന ഭയം മാറ്റാന്‍ 'പില്ലോ ബ്രാ', വില തുച്ഛം!

Synopsis

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദകര്‍ ദിവസം തോറും വൈവിധ്യം തിരയുന്നതിന്‍റെ ഒടുവിലെ മാതൃകയാണ് ഈ തലയിണ. ഉറങ്ങുന്ന സമയത്ത്  വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായിക്കുമെന്നതാണ് തലയിണയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്

കാലിഫോര്‍ണിയ: ഉറക്കത്തിനിടയില്‍ മാറിടം ഇടിയുമെന്ന ആശങ്കയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ തലയിണ എത്തിയിരിക്കുന്നത്. അയ്യായിരം രൂപയാണ് വിലയെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ സംഗതി ഹിറ്റായിക്കഴിഞ്ഞു. ഒരു തലയിണക്ക് അയ്യായിരം രൂപയോ? നെറ്റി ചുളിക്കാന്‍ വരട്ടെ, തലയിണയുടെ പ്രത്യേകത കൂടി കേള്‍ക്കുമ്പോള്‍ അറിയാം ഈ തലയിണക്ക് ഇത്ര വില വന്നതിന് കാരണമെന്താണെന്ന്. 

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദകര്‍ ദിവസം തോറും വൈവിധ്യം തിരയുന്നതിന്‍റെ ഒടുവിലെ മാതൃകയാണ് ഈ തലയിണ. ഉറങ്ങുന്ന സമയത്ത്  വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായിക്കുമെന്നതാണ് തലയിണയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഉറങ്ങുന്ന സമയത്തും ആകാര ഭംഗിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് സാരം. 4890 രൂപയാണ് ഈ തലയിണയുടെ വില. സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്.

പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക വച്ചിരുന്നത്. സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ്  കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്. 

എന്നാല്‍ സ്ത്രീ ശരീരങ്ങളിലെ പാടുകളെക്കുറിച്ച് ഇത്ര ആശങ്കപ്പെടണോയെന്ന് നിരവധിപ്പേരാണ് ചോദിക്കുന്നത്. ചൂടില്‍ സ്തനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാവുന്ന തിണര്‍പ്പിന് തലയിണ ബ്രാ പരിഹാരമാകുമെന്ന് അവകാശപ്പെടുന്നവരും നിരവധിയാണ്. 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി