മുലപ്പാല്‍ കുറയുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങള്‍

By Web TeamFirst Published Jul 9, 2019, 1:05 PM IST
Highlights

സാധാരണനിലയിലുള്ള പ്രസവം കഴിഞ്ഞ് അമ്മമാരില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസങ്ങളില്‍ പൂര്‍ണതോതില്‍ മുലപ്പാല്‍ ഉല്‍പാദിപ്പിച്ച് തുടങ്ങാറുണ്ട്.അമ്മയുടെ മാനസികനിലയിലുള്ള വ്യതിയാനവും, തെറ്റായ ആഹാരരീതിയും മുലപ്പാല്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

പലപ്പോഴും പ്രസവശേഷം വളരെ കുറച്ചു മുലപ്പാല്‍ മാത്രമെ ഉല്‍പാദിപ്പിക്കപ്പെടുകയുള്ളു. സാധാരണനിലയിലുള്ള പ്രസവം കഴിഞ്ഞ് അമ്മമാരില്‍ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസങ്ങളില്‍ പൂര്‍ണതോതില്‍ മുലപ്പാല്‍ ഉല്‍പാദിപ്പിച്ച് തുടങ്ങാറുണ്ട്. അമ്മയുടെ മാനസികനിലയിലുള്ള വ്യതിയാനവും, തെറ്റായ ആഹാരരീതിയും മുലപ്പാല്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. 

മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നതും കുഞ്ഞിന് പാൽ കുടിക്കാൻ വളരെ പ്രയാസമാണ്.  മുലക്കണ്ണില്‍ പലപ്പോഴും വിള്ളലും പൊട്ടലും കാണപ്പെടുന്നു. ഇത് കുഞ്ഞിന് പാല്‍ വലിച്ചുകുടിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 
അമ്മ മുലയൂട്ടലിനെക്കുറിച്ച് നന്നായി മനസിലാക്കേണ്ടതും, മുലപ്പാല്‍ നല്‍കാന്‍ മാനസികമായി തയ്യാറാകുകയും വേണം. 

അമ്മയുടെ മാനസികനില നല്ലതായിരിക്കണം. വിഷാദരോഗം, ഉത്കണ്‌ഠ എന്നിവ മുലപ്പാലിന്റെ ഉല്‍പാദനം ഗണ്യമായി കുറയ്‌ക്കും. നല്ല പോഷകമൂല്യമുള്ള ആഹാരമായിരിക്കണം അമ്മ കഴിക്കേണ്ടത്. സാധാരണ കഴിക്കുന്നതില്‍ നിന്ന് കൂടുതല്‍ കലോറിയും പോഷകവുമുള്ള ഭക്ഷണം കഴിക്കണം. കൂടാതെ ഇടവിട്ട് കുഞ്ഞിനെക്കൊണ്ട് പാല്‍ വലിച്ചു കുടിപ്പിക്കേണ്ടതാണ്. മുലപ്പാൽ വർധിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ..

വെളുത്തുള്ളി...

മുലപ്പാൽ വർധിപ്പിക്കാൻ വളരെ നല്ലതാണ് വെളുത്തുള്ളി. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി മുലപ്പാൽ വർധിക്കാൻ സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. പച്ചക്കറികളിൽ ചേർത്തും ഉപയോഗിക്കാം. 

ഉലുവ...

 മുലയൂട്ടുന്ന അമ്മമാർ ദിവസവും അൽപം ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ ഉലുവ മുലപ്പാൽ വർധിക്കാൻ സഹായിക്കും.

 എള്ള്...

 എള്ളിൽ ധാരാളം കാത്സ്യം, കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള്, ശർക്കര ചേർത്ത് വരട്ടി എള്ളുണ്ടയാക്കി കഴിക്കാം. 

ജീരകം...

ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ജീരകം വറുത്ത് പൊടിച്ച് കറികളിൽ ചേർത്ത് ഉപയോഗിക്കാം. അതും അല്ലെങ്കിൽ ജീരക വെള്ളം കുടിക്കുന്നതും മുലപ്പാൽ കൂടാൻ സഹായിക്കും.

പച്ചക്കറികളും പഴങ്ങളും...

മുലപ്പാൽ നൽകുന്ന അമ്മമാർ എല്ലാതരം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക.  മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

click me!