ആദ്യം പരീക്ഷ, പിന്നെ വിവാഹം; വിവാഹസാരിയും കോട്ടും ധരിച്ച് വധു ക്ലാസിലേയ്ക്ക്; വീഡിയോ വൈറല്‍

Published : Feb 12, 2023, 12:38 PM ISTUpdated : Feb 12, 2023, 12:48 PM IST
ആദ്യം പരീക്ഷ, പിന്നെ വിവാഹം;  വിവാഹസാരിയും കോട്ടും ധരിച്ച് വധു ക്ലാസിലേയ്ക്ക്; വീഡിയോ വൈറല്‍

Synopsis

വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ട് ധരിച്ചാണ് ശ്രീലക്ഷ്മി അനില്‍ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്. ആഭരണങ്ങളും മേക്കപ്പുമൊക്കെയായി വധു അണിഞ്ഞൊരുങ്ങി ക്ലാസില്‍ എത്തുകയായിരുന്നു. കോളേജില്‍ എത്തിയ ശ്രീലക്ഷ്മി ലാബ് കോട്ട് ധരിച്ചാണ് പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്.

വിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യും? അങ്ങനെയൊരു ദിവസത്തെ സ്മാര്‍ട്ടായി കൈകാര്യം ചെയ്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ദിവസം ഫിസിയോതെറാപ്പി പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനെത്തിയ കേരളത്തിലെ ഒരു വധുവിന്റെ ദൃശ്യങ്ങളാണിത്.

വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് വധു ക്ലാസില്‍ എത്തിയത്. വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ട് ധരിച്ചാണ് ശ്രീലക്ഷ്മി അനില്‍ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്. ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കോളേജില്‍ എത്തിയ വധുവായ ശ്രീലക്ഷ്മിക്ക് ലാബ് കോട്ടും മറ്റും ധരിപ്പിക്കുന്നത്. ലാബ് കോട്ടിനൊപ്പം സ്റ്റെതസ്കോപ്പും ധരിച്ചാണ് വധു പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്. ബഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാര്‍ത്ഥിനിയാണ് വധു ശ്രീലക്ഷ്മി അനില്‍.

വിവാഹതിരക്കിനേക്കാൾ പരീക്ഷക്ക് മുൻ​ഗണന നൽകിയ വധുവിന്‍റെ വീഡിയോ ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. രണ്ട് മില്യണില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വിവാഹ ദിനത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ യുവതിയുടെ നിശ്ചയദാര്‍ണ്ഡ്യത്തെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അഭിനന്ദിക്കുകയും ചെയ്തു.  വിവാഹ ജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി ഒരു മാതൃകയാണെന്നും പലരും കമന്റിലൂടെ അഭിപ്രായപ്പെട്ടു.

 

 

Also Read: ചുവപ്പ് സാരിയില്‍ സ്മൃതി; ചുവപ്പ് ലെഹങ്കയില്‍ മകള്‍ ഷാനെല്ല ഇറാനി; ചിത്രങ്ങള്‍ വൈറല്‍

 

PREV
Read more Articles on
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ