വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും; വീഡിയോ

Published : Aug 29, 2022, 02:02 PM ISTUpdated : Aug 29, 2022, 02:14 PM IST
വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും; വീഡിയോ

Synopsis

ചടങ്ങുകൾ ഒരുക്കിയതിന് കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ചന്ദ്ര നന്ദിയും അറിയിച്ചു. 

അച്ഛനും അമ്മയുമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സീരിയല്‍ താരങ്ങളായ  ടോഷ് ക്രിസ്റ്റിയും ചന്ദ്രലക്ഷ്മണും. ഇപ്പോഴിതാ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കിയതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരദമ്പതികള്‍. പാരമ്പര്യമനുസരിച്ചുള്ള വളക്കാപ്പും പുളിയൂണും ഇവരുടെ എറണാകുളത്തെ വീട്ടിലാണ് സംഘടിപ്പിച്ചത്. ഇതിന്‍റെ വീഡിയോ ടോഷ് ക്രിസ്റ്റി യുട്യൂബ് ചാനലിലൂടെ ആണ് പങ്കുവച്ചത്. ചടങ്ങുകൾ ഒരുക്കിയതിന് കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ചന്ദ്ര നന്ദിയും അറിയിച്ചു. 

'കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിനിടിയിൽ ഞങ്ങൾ ഓർമകൾ സൃഷ്ടിക്കുകയാണ്. ഞങ്ങളുടെ മനോഹരമായ കുടുംബവും സ്നേഹസമ്പന്നരായ സുഹൃത്തുക്കളും ചേർന്ന് എനിക്കു വേണ്ടി വളക്കാപ്പ് സംഘടിപ്പിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ മനോഹരമായ ഘട്ടം ആഘോഷിച്ചപ്പോൾ എന്റെ വീട്ടിൽ സന്തോഷവും സ്നേഹവും നിറഞ്ഞു. ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തിനും പരിധിയില്ലാത്ത സ്നേഹത്തിനും നന്ദി'- ചന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ചന്ദ്രയുടെ വേഷം. മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമാണ് ടോഷിന്‍റെ വേഷം. 

 

2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ച്ഛനും അമ്മയുമാകാൻ പോകുന്നതിന്റെ സന്തോഷവും ടോഷിന്റ യുട്യൂബ് ചാനലായ ടോഷ് ഷോർട്സിലൂടെയായിരുന്നു ആരാധകരെ അറിയിച്ചത്. വിവാഹം നടന്ന റിസോർട്ടിലാണ് ഗർഭവിശേഷം പങ്കുവച്ചുള്ള വീഡിയോ ചിത്രീകരിച്ചത്. 

 

Also Read: കുഞ്ഞ് സുദര്‍ശനയുടെ 'പല്ലട' ചടങ്ങ്; വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ