അമ്മമാരും സങ്കടവും ക്ഷീണവുമുള്ള സാധാരണ വ്യക്തിയാണെന്ന് ഓര്‍ക്കാം; വേറിട്ട സന്ദേശവുമായി വനിത ശിശുവികസന വകുപ്പ്

Published : May 09, 2021, 12:03 PM ISTUpdated : May 09, 2021, 12:07 PM IST
അമ്മമാരും സങ്കടവും ക്ഷീണവുമുള്ള സാധാരണ വ്യക്തിയാണെന്ന് ഓര്‍ക്കാം; വേറിട്ട സന്ദേശവുമായി വനിത ശിശുവികസന വകുപ്പ്

Synopsis

പ്രതീക്ഷകളുടെ ഭാരമേല്‍പിപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോര്‍ക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം.

ഈ ലോക മാതൃദിനത്തില്‍ വേറിട്ട സന്ദേശവുമായി കേരള സര്‍ക്കാരിന്‍റെ വനിത ശിശുവികസന വകുപ്പ്. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട എന്നും ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത് എന്നുമുള്ള സന്ദേശമാണ് ഈ മാതൃദിനത്തില്‍ വനിത ശിശുവികസന വകുപ്പ് ഓര്‍മ്മിപ്പിക്കുന്നത്. 

ഫേസ്ബുക്കിലൂടെയാണ് വനിത ശിശുവികസന വകുപ്പ് മാതൃദിന പോസ്റ്റ് പങ്കുവച്ചത്. അമ്മ എന്നാല്‍ സ്നേഹത്തിന്‍റെ നിറകുടമോ ക്ഷമയുടെ പര്യായമോ സൂപ്പര്‍ വുമണോ അല്ല. മറിച്ച് മറ്റുള്ളവരെപ്പോലെ സ്നേഹവും, സങ്കടവും, ദേഷ്യവും, ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തിയാണെന്നും പോസ്റ്റില്‍ പറയുന്നു. 

'പ്രതീക്ഷകളുടെ ഭാരമേല്‍പിപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോര്‍ക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം'- വനിത ശിശുവികസന വകുപ്പ് കുറിച്ചു. 

ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത്. #മാതൃദിനാശംസകൾ

Posted by Department of Women and Child Development on Saturday, May 8, 2021

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Also Read: ഒറ്റപ്പെടലില്‍ നിന്നും സ്നേഹത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരമ്മ!

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ