Asianet News MalayalamAsianet News Malayalam

ഒറ്റപ്പെടലില്‍ നിന്നും സ്നേഹത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരമ്മ!

ഗ്രേസ് ഭവനത്തിന്‍റെ കവൽക്കാരിയായി ഗ്രേസി എത്തിയിട്ട്  31 വർഷമായി. ഇതിനിടയിൽ ഇവരുടെ സ്നേഹത്തിന്‍റെ കരുതലിൽ വളർന്നത് 32 കുട്ടികളാണ്. ഇതിൽ 13 പേർ വിവാഹിതരായി.

grace Mother care home at aluva
Author
Thiruvananthapuram, First Published May 9, 2021, 9:54 AM IST

അനാഥാലയങ്ങളിലെ ഒറ്റപ്പെടലിൽ നിന്നും സ്നേഹത്തിന്‍റെ കരുതലിലേയ്ക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുന്ന ഒരുപറ്റം അമ്മമാരെയാണ് ഈ മാതൃദിനത്തില്‍ നാം അറിയേണ്ടത്. ആലുവയിലെ എസ്ഒഎസ് എന്ന എൻജിഒയുടെ കീഴിലുള്ള 15 വീടുകളിൽ നിറയുന്ന സ്നേഹത്തിന്റെ കഥയാണിത്.

ഗ്രേസ് ഭവനത്തിന്‍റെ കവൽക്കാരിയായി ഗ്രേസി എത്തിയിട്ട്  31 വർഷമായി. ഇതിനിടയിൽ ഇവരുടെ സ്നേഹത്തിന്‍റെ കരുതലിൽ വളർന്നത് 32 കുട്ടികളാണ്. ഇതിൽ 13 പേർ വിവാഹിതരായി. ഇപ്പോൾ ഗ്രേസ് ഭവനത്തിലെ ആറ് കുട്ടികൾ ഒഴികെയുള്ളവർ ജോലിയും ഉപരി പഠനവുമായി മറ്റ് സ്ഥലങ്ങളിലാണ്. ഗ്രേസിയെ പോലെ 14 അമ്മമാരാണ് ഇവിടെയുള്ളത്. ഒരു അമ്മയുടെ സ്നേഹ തണലിൽ 8 കുട്ടികൾ വീതം 120 കുട്ടികളാണ് കഴിയുന്നത്.

 

മക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവരോടും മരണത്തിന് എറിഞ്ഞ് കൊടുക്കുന്നവരോടും ഗ്രേസിക്ക് ഒന്നേ ചോദിക്കാനുള്ളൂ- 'എന്തിനാണ് കുഞ്ഞുങ്ങളോട് ഈ അനീതി കാണിക്കുന്നത്?' വളരെ സ്നേഹമുള്ള അമ്മയാണെന്നാണ്  ഗ്രേസിനെക്കുറിച്ച് ഈ കുഞ്ഞുങ്ങൾക്ക് പറയാനുള്ളത്. 

അനാഥാലയത്തിലെ അന്തരീക്ഷത്തിൽ നിന്നുമാറി ഒരു കുടുംബത്തിന്റെ ഒരുമയിൽ ഇവരെ പരിപാലിക്കുന്നത് എസ്ഒഎസ് എന്ന അന്താരാഷ്ട്ര എൻജിഒയാണ്. ഇവർക്ക് 'cwc'യാണ് കുട്ടികളെ കൈമാറുന്നത്.

Also Read: അമ്മ- പകരംവയ്ക്കാനില്ലാത്ത പദം; ഇന്ന് ലോക മാതൃദിനം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios