'ക്ലീന്‍, സെറ്റ്'; കിടിലന്‍ ഫിറ്റ്‌നസ് ഫോട്ടോയുമായി യുവനടി

Web Desk   | others
Published : Oct 17, 2020, 02:19 PM IST
'ക്ലീന്‍, സെറ്റ്'; കിടിലന്‍ ഫിറ്റ്‌നസ് ഫോട്ടോയുമായി യുവനടി

Synopsis

കഴിഞ്ഞ ദിവസവും ദിഷ തന്റെ ഇന്‍സ്റ്റ പേജില്‍ ഇത്തരമൊരു ചിത്രം പങ്കുവച്ചിരുന്നു. വര്‍ക്കൗട്ടിലൂടെ നേടിയെടുത്ത 'ഫ്‌ളാറ്റ് ആബ്‌സ്' ആണ് ഈ ചിത്രത്തിലെ ഹൈലൈറ്റ്. ഒരു 'ഐഡിയല്‍ ഫിഗര്‍' എന്ന നിലയ്ക്ക് നമുക്ക് മുന്നില്‍ വയ്ക്കാവുന്നത്രയും 'പെര്‍ഫെക്ട്' ആയിട്ടുണ്ട് ദിഷയുടെ ശരീരമിപ്പോള്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്കവാറും സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. 

ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരത്തില്‍ ഇടയ്ക്കിടെ ഫിറ്റ്‌നസ് ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നൊരു യുവനടിയാണ് ദിഷ പഠാണി. 

 

 

കഴിഞ്ഞ ദിവസവും ദിഷ തന്റെ ഇന്‍സ്റ്റ പേജില്‍ ഇത്തരമൊരു ചിത്രം പങ്കുവച്ചിരുന്നു. വര്‍ക്കൗട്ടിലൂടെ നേടിയെടുത്ത 'ഫ്‌ളാറ്റ് ആബ്‌സ്' ആണ് ഈ ചിത്രത്തിലെ ഹൈലൈറ്റ്. ഒരു 'ഐഡിയല്‍ ഫിഗര്‍' എന്ന നിലയ്ക്ക് നമുക്ക് മുന്നില്‍ വയ്ക്കാവുന്നത്രയും 'പെര്‍ഫെക്ട്' ആയിട്ടുണ്ട് ദിഷയുടെ ശരീരമിപ്പോള്‍. 

 

 

കഠിനാദ്ധ്വാനം തന്നെയാണ് ഇതിന് പിന്നിലുള്ളത്. ദിഷ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ, അവരുടെ ഫിറ്റ്‌നസ് പരിശീലകനും അഭിനന്ദം അറിയിച്ച് എത്തിയിട്ടുണ്ട്. അദ്ദേഹത്തോട് തിരിച്ച് നന്ദി അറിയിക്കുകയാണ് ദിഷ. സ്ത്രീകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ദിഷയുടെ ചിത്രമെന്നും വര്‍ക്കൗട്ടിലൂടെ ഇത്തരമൊരു കിടിലന്‍ ഫിഗറിലേക്ക് എത്താനായതില്‍ ദിഷയ്ക്ക് അഭിനന്ദനമെന്നും ആരാധകര്‍ കുറിക്കുന്നു.

Also Read:- വർക്കൗട്ട് രസകരമാക്കാനുള്ള വഴി പങ്കുവച്ച് ഭാ​ഗ്യശ്രീ; വീഡിയോ...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി