'തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞാണ് അയാൾ കാണാനെത്തിയത്... '; ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം

Web Desk   | Asianet News
Published : Oct 28, 2020, 08:19 PM ISTUpdated : Oct 28, 2020, 08:25 PM IST
'തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞാണ് അയാൾ കാണാനെത്തിയത്... '; ഡോ. ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം

Synopsis

തുടയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടില്ല. പക്ഷെ വേദനയുണ്ട് എന്ന് അയാൾ പറഞ്ഞു. മരുന്ന് എഴുതി കൊടുത്തു. അപ്പോൾ ഇഞ്ചക്ഷൻ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാൻ അയാൾ പോയി. പക്ഷേ പിന്നീട് അയാൾ തിരികെ വന്നില്ല. 

വനിത ജീവനക്കാർക്ക് ജോലിയിടങ്ങളിൽ പലതരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടിവരാറുണ്ട്. പ്രതിസന്ധികള്‍ നേരിട്ട് ജോലി ചെയ്യുന്ന വലിയൊരു വിഭാഗമാണ് സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകര്‍. തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു വന്ന ഒരു പുരുഷനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് ഡോ. ഷിനു ശ്യാമളൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിനു കുറിപ്പ് പങ്കുവച്ചത്. 

ഡോ. ഷിനു ശ്യാമളന്റെ പോസ്റ്റിന്റെ പൂർണ രൂപം...

ആശുപത്രികളിൽ ലേഡി സ്റ്റാഫുകൾക്ക് പല തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. കാലിന്റെ തുടയ്ക്ക് വേദനയാണെന്ന് പറഞ്ഞു ഒരു പുരുഷൻ വന്നു. ഡ്രസിങ് റൂമിലേക്ക് ഞാനും സിസ്റ്ററും കൂടി അദ്ദേഹത്തിന്റെ വേദനയുള്ള ഭാഗം നോക്കാനായി കയറ്റി. തിരിഞ്ഞു നിന്നു ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു. 

അപ്പോൾ ആ സമയത്ത് അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല. തുടയിൽ കാര്യമായ പ്രശ്നമൊന്നും കണ്ടില്ല. പക്ഷെ വേദനയുണ്ട് എന്ന് അയാൾ പറഞ്ഞു.

മരുന്ന് എഴുതി കൊടുത്തു. അപ്പോൾ ഇഞ്ചക്ഷൻ വേണമെന്നും കൂടെ ഒരാളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു അല്പം മാറി നിന്ന് ഫോണ് വിളിക്കുവാൻ അയാൾ പോയി. പക്ഷേ പിന്നീട് അയാൾ തിരികെ വന്നില്ല. 

അപ്പോഴാണ് ഇതിനെ കുറിച്ചു സംശയം തോന്നിയത്. Exhibitionism ആയിരുന്നോ എന്ന് ചിന്തിച്ചു പോയി. Exhibitionism എന്നാൽ ഒരാളുടെ സ്വകാര്യ ഭാഗങ്ങൾ മറ്റൊരാളെ പൊതുവെ ഒരു അപരിചിതയെ കാണിച്ചു നിർവൃതി അടയുന്ന പ്രവർത്തി.

 അയാൾ മരുന്ന് വാങ്ങാതെ ഇഞ്ചക്ഷൻ വേണമെന്നും പറഞ്ഞു കൂട്ടിന് ആളെ വിളിക്കട്ടെ എന്ന ഭാവത്തിൽ പുറത്തേക്ക് നീങ്ങി പിന്നീട് വരാതെ ഇരുന്നപ്പോൾ ആണ് ഇതിനെ കുറിച്ചു ചിന്തിച്ചത്.

മുൻപ് ഒരിക്കൽ ഒ.പി യിൽ നന്നേ പ്രായമുള്ള ഒരു പുരുഷൻ ലിംഗത്തിൽ ചൊറിച്ചിൽ ആണെന്ന് പറഞ്ഞു കഴിയും മുൻപേ ലിംഗം കാണിച്ചതും തിരക്കുള്ള ഒ.പി യിൽ അവിടെ ഉണ്ടായിരുന്ന എല്ലാവരും നോക്കി നിൽക്കെ അങ്ങനെ ചെയ്തതും ഈ അവസരത്തിൽ ഓർക്കുന്നു. ഡ്രസിങ് റൂമിൽ പോയി നോക്കേണ്ട കാര്യങ്ങൾ ആണല്ലോ. ഇതുപോലെ നിരവധി അനുഭവങ്ങൾ പലർക്കും പറയുവാനുണ്ടാകും.

 

 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി