സ്വയരക്ഷക്കു വേണ്ടി വീട്ടുകാർ തയ്ക്വാണ്ടോ പഠിക്കാൻ വിട്ട പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഇൻസ്ട്രക്ടർ

Published : Aug 26, 2020, 02:29 PM IST
സ്വയരക്ഷക്കു വേണ്ടി വീട്ടുകാർ തയ്ക്വാണ്ടോ പഠിക്കാൻ വിട്ട പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഇൻസ്ട്രക്ടർ

Synopsis

കുട്ടിക്ക് സ്വയരക്ഷക്ക് വേണ്ട പാഠങ്ങൾ ചൊല്ലിക്കൊടുക്കേണ്ട, സ്വന്തം അഭിമാനത്തിന് നേർക്കുള്ള ഏതൊരു കായികമായ ആക്രമണത്തെയും ചെറുക്കാൻ അവളെ പ്രാപ്തയാക്കേണ്ട ഗുരുവിൽ നിന്ന് തന്നെ ഉണ്ടായ ഈ ദുരനുഭവം കുട്ടിയ മാനസികമായി ഏറെ തളർത്തിയിട്ടുണ്ട്. 

സ്വന്തം വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരു തയ്ക്വാണ്ടോ ഇൻസ്‌ട്രക്ടറെ  കോടതി ഏഴുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ന്യൂയോർക്കിലെ ക്വീൻസിൽ ആണ് സംഭവം. ഹെക്ടർ ക്വിഞ്ചി എന്ന 37 -കാരനാണ് സ്വന്തം വിദ്യാർത്ഥിനിയെ തന്റെ മാർഷ്യൽ ആർട്സ് അക്കാദമിയിൽ പഠനത്തിന് എത്തിച്ചേർന്ന സമയത്ത്, ആരുമില്ലാത്ത തക്കം നോക്കി പീഡിപ്പിച്ചത്.

 

 

പന്ത്രണ്ടു വയസ്സ് തികഞ്ഞപ്പോൾ കുട്ടിയെ തനിച്ച് സഞ്ചരിക്കുമ്പോൾ ആരും ഉപദ്രവിക്കരുതല്ലോ എന്ന് കരുതിയാണ് അവർ ക്വീൻസിലെ ഹ്യൂഗോ സ്റ്റുഡിയോയിൽ തയ്ക്വാണ്ടോ പഠിപ്പിക്കാൻ ചേർത്തത്. അവിടത്തെ ഇൻസ്ട്രക്ടർ ആയ ഹെക്ടർ തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസെടുക്കുന്നതും. പ്രതി കുറ്റം സമ്മതിച്ചതോടെ വിചാരണ പെട്ടെന്ന് പൂർത്തിയായി ആൾക്ക് ശിക്ഷ വിധിച്ചു കിട്ടുകയായിരുന്നു. 

ഓഗസ്റ്റ് 2019 മുതലുള്ള രണ്ടുമാസങ്ങളിൽ ആണ് ഈ സംഭവം നടന്നത്. കുട്ടിക്ക് സ്വയരക്ഷക്ക് വേണ്ട പാഠങ്ങൾ ചൊല്ലിക്കൊടുക്കേണ്ട, സ്വന്തം അഭിമാനത്തിന് നേർക്കുള്ള ഏതൊരു കായികമായ ആക്രമണത്തെയും ചെറുക്കാൻ അവളെ പ്രാപ്തയാക്കേണ്ട ഗുരുവിൽ നിന്ന് തന്നെ ഉണ്ടായ ഈ ദുരനുഭവം കുട്ടിയ മാനസികമായി ഏറെ തളർത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ