Pregnancy Care : ഗര്‍ഭിണിയായ മകള്‍ക്ക് വേണ്ടി ഒരച്ഛൻ ചെയ്യുന്നത്; വീഡിയോ...

Published : Jul 22, 2022, 08:47 PM IST
Pregnancy Care : ഗര്‍ഭിണിയായ മകള്‍ക്ക് വേണ്ടി ഒരച്ഛൻ ചെയ്യുന്നത്; വീഡിയോ...

Synopsis

ഇന്ന് തിരക്കുപിടിച്ച ജീവിതത്തില്‍ ഗര്‍ഭാവസ്ഥയില്‍ പോലും വീട്ടില്‍ തന്നെ ഭക്ഷണം തയ്യാറാക്കി കഴിക്കാൻ മിക്കവര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. അധികപേരും ജോലിക്ക് പോകുന്നവരായിരിക്കും. ജോലിക്കിടെ കൃത്യമായും 'ഹെല്‍ത്തി' ആയതുമായ ഭക്ഷണം  കഴിക്കുക എന്നത് എല്ലായ്പോഴും സാധ്യമാകാതെ വരാം

ഗര്‍ഭിണികളുടെ ആരോഗ്യകാര്യങ്ങളില്‍ ( Pregnancy Care ) എപ്പോഴും നല്ലരീതിയിലുള്ള ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് അവരുടെ ഭക്ഷണകാര്യങ്ങളില്‍. കഴിവതും വീട്ടില്‍ തന്നെ തയ്യാറാക്കിയ, ആരോഗ്യകരമായ ഭക്ഷണമാണ് ( Pregnancy Diet ) ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ടത്. 

എന്നാല്‍ ഇന്ന് തിരക്കുപിടിച്ച ജീവിതത്തില്‍ ഗര്‍ഭാവസ്ഥയില്‍ പോലും വീട്ടില്‍ തന്നെ ഭക്ഷണം തയ്യാറാക്കി കഴിക്കാൻ മിക്കവര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. അധികപേരും ജോലിക്ക് പോകുന്നവരായിരിക്കും. ജോലിക്കിടെ കൃത്യമായും 'ഹെല്‍ത്തി' ആയതുമായ ഭക്ഷണം  കഴിക്കുക എന്നത് ( Pregnancy Diet ) എല്ലായ്പോഴും സാധ്യമാകാതെ വരാം. ഇത് തീര്‍ച്ചയായും ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍റെയും ആരോഗ്യത്തെ ( Pregnancy Care )  ഒരുപോലെ മോശമായി ബാധിക്കുന്നതാണ്. 

ഇവിടെയാണിപ്പോള്‍ ഇൻസ്റ്റഗ്രാമിൽ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ പ്രാധാന്യം. ഗര്‍ഭിണിയായ മകള്‍ക്ക് വേണ്ടി എഴുപത്തിയാറുകാരനായ അച്ഛൻ ആറ് മണിക്കൂറോളം ഡ്രൈവ് ചെയ്തെത്തി ഇഷ്ടഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. 

വിഭവങ്ങള്‍ തയ്യാറാക്കിയ ശേഷം ബോക്സുകളിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ആവശ്യമുള്ള സമയത്ത് ഫ്രീസറില്‍ നിന്നെടുത്ത് ചൂടാക്കിയ ശേഷം ഇത് കഴിക്കാം. റൈസ്, പച്ചക്കറികള്‍, ഇറച്ചി എല്ലാം ഇത്തരത്തില്‍ ഇദ്ദേഹം പാകം ചെയ്ത് വയ്ക്കുന്നത് വീഡിയോയില്‍ കാണാം. ഫ്രീസറിലാകട്ടെ, അടുക്കിവച്ച നിലയില്‍ ധാരാളം ബോക്സുകളും കാണാം. 

ഏറെ സന്തോഷത്തോടും സ്നേഹത്തോടും അടുക്കളില്‍ നില്‍ക്കുന്ന അച്ഛനെയാണ് വീഡിയോയില്‍ കാണുന്നത്. ഇങ്ങനെയൊരച്ഛനെ ലഭിച്ചതില്‍ മകള്‍ അഭിമാനിക്കണമെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ അച്ഛനെ കുറിച്ചോ മകളെ കുറിച്ചോ ഉള്ള കൃത്യമായ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. 

ഇതുവരെ ആയി ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വീഡിയോ കാണാം...

 

Also Read:- അമ്മയാകാനുള്ള തയ്യാറെടുപ്പ്; നടി സോനം കപൂറിന്‍റെ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി