ഗർഭകാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

Published : Apr 28, 2019, 02:05 PM IST
ഗർഭകാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

Synopsis

മയോണൈസ്, ഐസിങ് കേക്കുകള്‍, പാതിവേവിച്ച മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവ ​ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്.പാക്കറ്റ് ജ്യൂസില്‍ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എല്ലാം ആവശ്യം പോലെ ഉണ്ടാകും അതിനാല്‍ ഇതും ഒഴിവാക്കുക. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ദോഷകരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഈ കാലഘട്ടത്തില്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് ​ഗർഭകാലത്ത് കഴിക്കേണ്ടത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്. ഗര്‍ഭ കാലത്ത് ചില ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ​ഗർഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാ...

ഒന്ന്...

മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത് ഗര്‍ഭിണികള്‍ ഒഴിവാക്കണം. ചൂര, തെരണ്ടി എന്നിവയില്‍ മെര്‍ക്കുറി ധാരാളം അടങ്ങിയിട്ടുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഇവ കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രണ്ട്...

മയോണൈസ്, ഐസിങ് കേക്കുകള്‍, പാതിവേവിച്ച മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവ ​ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്.

മൂന്ന്...

കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ നല്ലതുതന്നെ പക്ഷേ അത് ഗര്‍ഭിണികള്‍ ഒഴിവാക്കുക. സാല്‍മോണല്ല ബാക്ടീരിയ ചിലപ്പോള്‍ ഇവയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കും.

നാല്...

മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഇവ കഴിക്കുന്നത് നല്ലതല്ല. കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ഇതില്‍ അമിതമായ അളവിലാണ്.

അഞ്ച്...

പാക്കറ്റ് ജ്യൂസില്‍ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എല്ലാം ആവശ്യം പോലെ ഉണ്ടാകും അതിനാല്‍ ഇതും ഒഴിവാക്കുക. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ദോഷകരമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഈ കാലഘട്ടത്തില്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

ആറ്...

ഗർഭകാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ജങ്ക് ഫുഡും. ജങ്ക് ഫുഡിൽ  കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ധാരാളം ചേർത്തിട്ടുണ്ട്. ജങ്ക് ഫുഡ് മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ ​ഗർഭകാലത്ത് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്.


 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍