കൊവിഡ് രോഗികളെ പരിചരിക്കുന്ന നാലുമാസം ഗര്‍ഭിണിയായ നഴ്‌സ്‌; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

Published : Apr 24, 2021, 03:10 PM ISTUpdated : Apr 24, 2021, 03:20 PM IST
കൊവിഡ് രോഗികളെ പരിചരിക്കുന്ന നാലുമാസം ഗര്‍ഭിണിയായ നഴ്‌സ്‌; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

Synopsis

നാൻസി ആയ്സ മിസ്ത്രി എന്ന നഴ്‌സിന്‍റെ ചിത്രങ്ങളാണ് എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൂറത്തിലെ കൊവിഡ് കെയര്‍ സെന്‍ററിലെ  രോഗികളെയാണ് അവര്‍ പരിചരിക്കുന്നത്. 

രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുമ്പോള്‍, ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഒരു ആരോഗ്യപ്രവര്‍ത്തകയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നാൻസി ആയ്സ മിസ്ത്രി എന്ന നഴ്‌സിന്‍റെ ചിത്രങ്ങളാണ് എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൂറത്തിലെ കൊവിഡ് കെയര്‍ സെന്‍ററിലെ രോഗികളെയാണ് നാൻസി പരിചരിക്കുന്നത്. 

 

 

'നഴ്‌സ് എന്ന നിലയിലുള്ള എന്‍റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാർഥനയായാണ് ഞാൻ കരുതുന്നത്'- നാൻസി പറയുന്നു. ജീവൻ പണയം വച്ച് കൊവിഡ് രോഗികളെ പരിചരിക്കുന്ന നാന്‍സിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 

Also Read: കൊവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം; ചെയ്യേണ്ടത് ഇങ്ങനെ...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ