Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം; ചെയ്യേണ്ടത് ഇങ്ങനെ...

ഇത് അറിയാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ  ഫേസ്ബുക്കിലൂടെ വിവരിക്കുന്നു. 

know your covid test results through online
Author
Thiruvananthapuram, First Published Apr 24, 2021, 10:39 AM IST

കൊവിഡ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈന്‍ വഴിയായതുപോലെ കൊവിഡ് പരിശോധനാ ഫലവും ഓൺലൈനായി അറിയാം. ഇത് അറിയാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ  ഫേസ്ബുക്കിലൂടെ വിവരിക്കുന്നു. 

വെബ്സൈറ്റ് വഴി കൊവിഡ് പരിശോധനാ ഫലം ഡൗൺലോഡ് ചെയ്യാൻ ചെയ്യേണ്ടത്...

1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദ‌ർശിക്കുക.

2. 'Download Test Report' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. പരിശോധനാ സമയത്ത് ലഭിച്ച 'SRF ID', മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക.

4. SRF ID അറിയാത്തവർ 'Know Your SRF ID' ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക. തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. 

കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാൻ.....

Posted by K K Shailaja Teacher on Friday, April 23, 2021

 

Also Read:  രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് കാൽ കോടിയിലേറെ പേർ, ഇന്നും മൂന്നരലക്ഷത്തോളം പ്രതിദിന രോഗികൾ

Follow Us:
Download App:
  • android
  • ios