പ്രായമൊന്നും പ്രശ്നമല്ല; സൈബര്‍ ലോകത്തെ താരമായി ഒരു മുത്തശ്ശി

By Web TeamFirst Published Apr 14, 2019, 11:06 AM IST
Highlights

പ്രായമായി ഇനിയൊന്നിനും വയ്യ എന്ന് പറഞ്ഞിരിക്കുന്നവര്‍ക്കൊരു മാതൃകയാണ് ഈ മുത്തശ്ശി. 

പ്രായമായി ഇനിയൊന്നിനും വയ്യ എന്ന് പറഞ്ഞിരിക്കുന്നവര്‍ക്കൊരു മാതൃകയാണ് ഈ മുത്തശ്ശി. 99 വയസ്സുള്ള  ഈ മുത്തശ്ശിയാണ്  സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കാരണം  മറ്റൊന്നുമല്ല, ഈ പ്രായത്തിലും മുത്തശ്ശി പഠനം തന്‍റെ പുനരാരംഭിച്ചു. അര്‍ജന്‍റീനയിലെ ഈ മുത്തശ്ശിയുടെ പേര് യൂസെബിയ ലിയോണര്‍ കോര്‍ഡല്‍ എന്നാണ്.

അമ്മ മരിച്ചതോടെ വീട്ടിലെ ഉത്തരവാദിത്വങ്ങളേറ്റെടുക്കേണ്ടി വന്നതോടെയാണ് ചെറുപ്പത്തില്‍ ഇവര്‍ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. മുത്തശ്ശിയുടെ ഈ തീരുമാനത്തിന് പൂര്‍ണ പിന്തുണയേകുകയായിരുന്നു മുതിര്‍ന്നവര്‍ക്കുള്ള പ്രൈമറി സ്‌കൂള്‍ ഫോര്‍ അഡള്‍ട്‌സ് ഓഫ് ലപ്രിഡിയയിലെ അധ്യാപകര്‍. അധ്യാപികയായ പെട്രീഷ്യയാണ് മുത്തശ്ശിയെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതും തിരികെ കൊണ്ടാക്കുന്നതും.

98 വയസ്സുള്ളപ്പോഴാണ് പഠനം വീണ്ടും ആരംഭിക്കണമെന്ന തീരുമാനം മുത്തശ്ശിയെടുക്കുന്നത്. അന്ന് മുതല്‍ ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ ഇവര്‍ സ്‌കൂളിലെത്തുന്നുമുണ്ട്. വായിക്കാനും എഴുതാനും മുത്തശ്ശി പഠിച്ചുകഴിഞ്ഞു.  മുത്തശ്ശിക്ക് ഇപ്പോള്‍ കംപ്യൂട്ടറും വഴങ്ങും. 

click me!