ഗർഭിണികൾ കുടിക്കേണ്ട നാല് ജ്യൂസുകൾ...

By Web TeamFirst Published Mar 17, 2019, 10:01 PM IST
Highlights

പച്ചക്കറികളും പഴങ്ങളും ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. 

പച്ചക്കറികളും പഴങ്ങളും ഗര്‍ഭിണിയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണം ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയിതാ ഗർഭിണികൾ കുടിക്കേണ്ട അഞ്ച്  ജ്യൂസുകൾ നോക്കാം. 

മുന്തിരി ജ്യൂസ്... 

ഗര്‍ഭിണികള്‍ മുന്തിരി കഴിക്കുന്നത് നല്ലതാണ്. അരക്കിലോ മുന്തിരി മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. തണുപ്പിച്ച ശേഷം നാരങ്ങാ നീരു ചേർത്ത് കുടിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും.ത്വക്ക് രോ​ഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. 

ആപ്പിള്‍ ജ്യൂസ്... 

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ ദിവസവും ഒരു ഗ്ലാസ്സ് ആപ്പിൾ ജ്യൂസ് കുടിക്കുന്നത്  നല്ലതാണ്. രണ്ട് ആപ്പിൾ തൊലികളഞ്ഞതെടുത്ത് മിക്സിയില്‍ അടിക്കുക. ഗ്ലാസിലൊഴിച്ച് അൽപ്പം നാരങ്ങാ നീര് ചേർക്കുക. ഫ്രഡ്ജിൽ അരമണിക്കൂർ വച്ച ശേഷം കുടിക്കാം.

പേരയ്ക്ക ജ്യൂസ്... 

ഗർഭകാലത്തുണ്ടാകുന്ന മലബന്ധവും മറ്റ് അനുബന്ധ പ്രശ്നങ്ങളും തടയാൻ പേരയ്ക്ക ജ്യൂസ് സഹായിക്കും. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക പ്രത്യേകിച്ച് നല്ലതാണ്. പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. ശരീരത്തിന് പ്രതിരോധശക്തി ലഭിക്കാനും പേരയ്ക്ക നല്ലതാണ്. അതിനാല്‍ ഗര്‍ഭിണികള്‍ പേരയ്ക്ക ജ്യൂസ് ധാരാളം കുടിക്കുന്നത് നല്ലതാണ്. 

ബീറ്റ് റൂട്ട് ജ്യൂസ്...

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പോഷക സമ്പൂഷ്ടമായ ബീറ്റ്റൂട്ട് ചർമസംരക്ഷണത്തിനും ഏറെ നല്ലതാണ്. ബീറ്റ് റൂട്ട്,  കാരറ്റ്,  ആപ്പിൾ ഇവ അരിഞ്ഞ് മിക്സിയിലോ മറ്റോ അടിച്ച് ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്. 

click me!