നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരി; റെക്കോര്‍ഡ് നേടി ഇന്ത്യക്കാരി

Published : Nov 07, 2020, 09:34 PM ISTUpdated : Nov 07, 2020, 09:47 PM IST
നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരി; റെക്കോര്‍ഡ് നേടി ഇന്ത്യക്കാരി

Synopsis

ഗുജറാത്തിലെ മൊഡാസ സ്വദേശിയാണ് പതിനെട്ടുകാരി നിലാൻഷി. ഇതിന് മുന്‍പും നിലാൻഷിക്ക് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.  

ലോകത്തേറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്  നിലാൻഷി പട്ടേലെന്ന ഇന്ത്യക്കാരി. ആറടിയും ആറേ ദശാംശം ഏഴ് സെന്റിമീറ്ററും നീളമുള്ള മുടിയുമായാണ് നിലാൻഷി റെക്കോര്‍ഡ്  സ്വന്തമാക്കിയത്. 

ഗുജറാത്തിലെ മൊഡാസ സ്വദേശിയാണ് പതിനെട്ടുകാരി നിലാൻഷി. ഇതിന് മുന്‍പും നിലാൻഷിക്ക് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.  ആറാം വയസ്സിലാണ് നിലാന്‍ഷി അവസാനമായി  മുടി വെട്ടിയത്. നിലാൻഷിയേക്കാൾ നീളമുണ്ട് മുടിക്ക്. അതുകൊണ്ട് തന്നെ ഹൈഹീലുള്ള ചെരുപ്പുപയോഗിച്ചാൽ മാത്രമേ മുടി അഴിച്ചിട്ട് നടക്കാറുള്ളൂ എന്ന് നിലാന്‍ഷി പറയുന്നു. 

ഒന്നരമണിക്കൂർ നീണ്ട പരിചരണമാണ് മുടിക്ക് നൽകുന്നത്. അമ്മ തയ്യാറാക്കുന്ന എണ്ണയാണ് മുടിയിൽ ഉപയോഗിക്കുന്നത്. ഇതിന്റെ കൂട്ട് രഹസ്യമാണെന്ന് ഒരു ചെറു ചിരിയോടെ നിലാൻഷി പറയുന്നു. 

 

ഏറ്റവും നീളം കൂടിയ മുടിയുടെ റെക്കോര്‍ഡ് നിലവിൽ ചൈനക്കാരിയായ ക്സി ക്യുപിംഗിന്റെ പേരിലാണ്. പതിനെട്ടടി അഞ്ചിഞ്ചാണത് . ഈ റെക്കോര്‍ഡ് താൻ ഒരിക്കൽ ഭേദിക്കുമെന്ന് നിലാൻഷി ആത്മവിശ്വാസത്തോടെ പറയുന്നു.

Also Read: താരൻ അകറ്റാനും തലമുടി കൊഴിച്ചിൽ തടയാനും കിടിലനൊരു എണ്ണ!

 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി