നിറവയറുമായി ദേവി; ഇത് വ്യത്യസ്തമായ 'മെറ്റേണിറ്റി ഫോട്ടോഷൂട്ട്'

Web Desk   | others
Published : Nov 07, 2020, 05:00 PM ISTUpdated : Nov 07, 2020, 05:03 PM IST
നിറവയറുമായി ദേവി; ഇത് വ്യത്യസ്തമായ 'മെറ്റേണിറ്റി ഫോട്ടോഷൂട്ട്'

Synopsis

വ്യത്യസ്തമായ പല മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ഫേസ്ബുക്കില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടുണ്ട്. വ്യത്യസ്തത തന്നെയാണ് ഈ ചിത്രങ്ങളുടേയും പ്രത്യേകത. എന്നാല്‍ ഇതിലെ വ്യത്യസ്തത ഒരുപടി കൂടി കടന്നുനില്‍ക്കുന്നുവെന്ന് പറയാം

മെറ്റേണിറ്റി ഫോട്ടോഷൂട്ട് വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഗര്‍ഭിണികള്‍ തങ്ങളുടെ ഉദരം ഒരു രഹസ്യം പോലെ കൊണ്ടുനടന്നിരുന്ന കാലത്തില്‍ നിന്ന് മാതൃത്വത്തെ ആദരപൂര്‍വ്വം ആഘോഷിക്കുന്ന തലത്തിലേക്ക് ആളുകളുടെ കാഴ്ചപ്പാട് മാറുന്നതിന്റെ കൂടി തെളിവാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ക്ക് ഇന്ന് ലഭിക്കുന്ന അംഗീകാരങ്ങള്‍. 

വ്യത്യസ്തമായ പല മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ഫേസ്ബുക്കില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടുണ്ട്. വ്യത്യസ്തത തന്നെയാണ് ഈ ചിത്രങ്ങളുടേയും പ്രത്യേകത. എന്നാല്‍ ഇതിലെ വ്യത്യസ്തത ഒരുപടി കൂടി കടന്നുനില്‍ക്കുന്നുവെന്ന് പറയാം. 

ചെമ്പട്ടുടുത്ത ദേവിയുടെ രൂപത്തിലാണ് ഈ ചിത്രങ്ങളില്‍ ഗര്‍ഭിണിയായ മരിയ കൃഷ്ണകുമാര്‍. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ കൃഷ്ണകുമാര്‍ തന്നെയാണ് ഭാര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്തെടുത്ത ചിത്രങ്ങളാണ് മാസങ്ങള്‍ക്ക് ശേഷം ദുര്‍ഗാപൂജ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

Pregnant women!the Divine Female, revered by all, as is revered a mother, is better and universally known as the Mother...

Posted by Curly Top Glam Artist on Sunday, 25 October 2020

വ്യാപകമായ തോതിലാണ് മരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്ത്രീശക്തിയുടെ പ്രതിരൂപമായ ദേവി, നിറവയറില്‍ നില്‍ക്കുന്നത് സവിശേഷമായ അനുഭവമാണ് കാഴ്ചക്കാരിലുണ്ടാക്കുന്നത്. ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് ചെയ്യുകയെന്നത് തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് മരിയ പറയുന്നത്. ഭര്‍ത്താവ് കൃഷ്ണകുമാറിന്റെ ഫോട്ടോഗ്രഫി സംഘത്തില്‍ തന്നെയാണ് മരിയയും പ്രവര്‍ത്തിക്കുന്നത്. ഇനിയും പുതുമയുള്ള ആശയങ്ങളുമായി ധാരാളം ഫോട്ടോഷൂട്ടുകള്‍ നടത്തണമെന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്.

Also Read:- ബ്ലാക്ക് മെറ്റേണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായി പേളി മാണി...

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ