ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടിയും അവതാരകയുമായ പേളി മാണി. ഗര്‍ഭകാലത്തെ ഓരോ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം പേളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും വളരെ ശ്രദ്ധേയമാണ്. 

മെറ്റേണിറ്റി ഫാഷന്‍ സൂചിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ പുത്തനൊരു ചിത്രമാണ് പേളി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 

ബ്ലാക്ക് നിറത്തിലുള്ള ലോങ് മെറ്റേണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് പേളി. വയറില്‍ കൈവച്ച് കണ്ണടച്ച് നില്‍ക്കുകയാണ് ചിത്രത്തില്‍ പേളി. ഭര്‍ത്താവ് ശ്രീനിഷ് ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

View post on Instagram

ഇതിനു മുന്‍പും മെറ്റേർണിറ്റി ഡ്രസ്സില്‍ താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അന്നും ലോങ് മെറ്റേണിറ്റി ഡ്രസ്സാണ് പേളി ധരിച്ചത്. ഇളം നീല നിറത്തിലുള്ള വെല്‍വെറ്റ് മെറ്റീരിയലിലുള്ള ഡ്രസ്സായിരുന്നു അത്. 

View post on Instagram

അടുത്തിടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത പേളി സാരിയാണ് ധരിച്ചത്. മഴവില്‍ നിറങ്ങളിലുള്ള സാരിയിലും താരത്തിന്‍റെ മേറ്റേണിറ്റി ഫാഷന്‍ പ്രകടമായിരുന്നു. 

Click and drag to move

Click and drag to move

കഴിഞ്ഞ ദിവസം ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നീല നിറത്തിലുള്ള മെറ്റേണിറ്റി ഡ്രസ്സാണ് ധരിച്ചിരുന്നത്.

View post on Instagram

Also Read: 'ആദ്യത്തെ മൂന്നുമാസം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു'; ഗര്‍ഭകാല വിശേഷങ്ങളുമായി പേളി...