അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാകൂ; ഇന്ന് വനിതാ ദിനം

By Web TeamFirst Published Mar 8, 2020, 8:29 AM IST
Highlights

പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് വീണ്ടുമൊരു വനിതാ ദിനം കൂടി. അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് പറയുന്നത്. 

പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് വീണ്ടുമൊരു വനിതാ ദിനം കൂടി. അവകാശങ്ങൾ തിരിച്ചറിഞ്ഞ് തുല്യരാവാനാണ് ഇത്തവണത്തെ വനിതാ ദിനം ലോകത്തോട് പറയുന്നത്. വീട്ടിനുളളിലെ വിവേചനങ്ങൾ, തൊഴിലിടങ്ങളിലെ അസമത്വം, വിദ്യാഭ്യാസ നിഷേധം,  മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ  തുടങ്ങി ഒരു പെൺജീവിത്തിനിടയിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളോട് സമരസപ്പെടുന്നവരാണ് കൂടുതല്‍ പേരും .

എന്നാൽ വിധിയോട് കലഹിച്ചും തെറ്റുകളോട് പോരടിച്ചും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ബാക്കിയുളള ചെറിയ ശതമാനം, അവരാണ് വരും കാലത്തെ വനിതാവിമോചന പ്രസ്ഥാനങ്ങൾക്കെല്ലാം വെളിച്ചമായത്. 1908ൽ  ന്യൂയോര്‍ക്കിൽ ജീവനക്കാരികൾ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് 15,000 ത്തോളം തെരുവിലിറങ്ങിയതാണ്  ഈ ദിനാചരണത്തിലേക്ക് നയിച്ച സംഭവമെന്ന് കരുതപ്പെടുന്നു.

1909  ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിൽ ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടു. 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും  ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ  ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. 

തുല്യതക്കായി ഓരോരുത്തരും എന്നതാണ് ഇത്തവണത്തെ ആശയം. തുല്യതക്കായുള്ള പോരാട്ടത്തിന് വേറിട്ട ദിശ നൽകാനാണ് ഓരോ സ്ത്രീയും ശ്രമിക്കേണ്ടത്. ഓരോ വനിതയ്ക്കും ലോകത്തെ പ്രചോദിപ്പിക്കാനാവട്ടെ എന്ന് പരസ്പരം ആശംസിക്കാം. 

click me!