Latest Videos

Women's Day 2023 : മുലപ്പാൽ കൊണ്ട് പുത്തൻ ആഭരണങ്ങൾ നിർമ്മിച്ച് അരുണ ദീപക്

By Resmi SFirst Published Mar 7, 2023, 5:26 PM IST
Highlights

മുലപ്പാൽ കൊണ്ട് ആഭരണങ്ങൾ തയ്യാറാക്കുന്ന ഈ ബിസിനസിനെ പറ്റി കേരളത്തിൽ ആളുകൾ അറിഞ്ഞ് വരുന്നതെയുള്ളൂ. എന്നാൽ വിദേശരാജ്യങ്ങളിൽ ഇതിന് ആവശ്യക്കാർ ഏറെയാണെന്നും അരുണ പറഞ്ഞു.
 

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവർക്ക് ആറ് മാസം വരെ നിർബന്ധമായും നൽകേണ്ട ഒന്നാണ് മുലപ്പാൽ. കുഞ്ഞിനെ വിവിധ രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കുന്നതും മുലപ്പാൽ തന്നെയാണ്. ഈ വനിതാ ദിനത്തിൽ  മുലപ്പാൽ ഉപയോഗിച്ച് വിവിധ ആഭരണങ്ങൾ ഉണ്ടാക്കുന്ന ഒരു സംരംഭകയെ പരിചയപ്പെട്ടാലോ? അരുണ ദീപക്  എന്ന സംരംഭകയാണ് മുലപ്പാൽ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങളിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആദ്യത്തെ ആറ് മാസങ്ങളിൽ ഓരോ അമ്മമാരും വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അമ്മമാർ എക്കാലവും തങ്ങളുടെ ജീവിതത്തിലെ മുലയൂട്ടൽ എന്ന കാലഘട്ടത്തെ ഓർത്തിരിക്കുന്നതിന് കൂടിയാണ് ഈ ബിസിനസിലേക്ക് എത്തിച്ചേർന്നത്. പെൻഡന്റ്, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് മുലപ്പാൽ ഉപയോഗിച്ച് ഇപ്പോൾ നിർമ്മിക്കുന്നതെന്ന് അരുണ ദീപക് പറയുന്നു.

കഴിഞ്ഞ വർഷം മുതലാണ് മുലപ്പാൽ കൊണ്ട് ആഭരണങ്ങൾ തയ്യാറാക്കുന്ന ഈ ബിസിനസിലേക്ക് കടക്കുന്നത്. ആദ്യമൊക്കെ പലരും ഇതിനെ കുറിച്ച്  കളിയാക്കിയിരുന്നു. എന്നാൽ അതിലൊന്നും തകർന്നില്ലെന്നും അരുണ പറയുന്നു. 

മുലയൂട്ടുന്ന സമയത്ത് ഓരോ അമ്മമാരും വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രസവാനന്തര വിഷാദം, ദേഷ്യം, സങ്കടം ഇങ്ങനെ പലതും. മുലയൂട്ട കാലം എന്നത് എല്ലാ അമ്മമാർക്കും വിലപ്പെട്ടതാണ്. ആ ദിവസങ്ങളെ ഓർത്തിരിക്കാൻ കൂടിയാണ് ഈ ബിസിനസ് തുടങ്ങിയതെന്ന് അരുണ ദീപക് പറഞ്ഞു. അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കുമിടയിലുള്ള വികാരപരമായ ബന്ധം എക്കാലത്തേയ്ക്കുമായി നിലനിർത്തുന്ന ഒന്നാണെന്നും അരുണ പറഞ്ഞു.

' എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം അതായിരുന്നു'  ; അരുണ ദീപക്ക്

മുലപ്പാൽ കൊണ്ട് ആഭരണങ്ങൾ തയ്യാറാക്കുന്ന ഈ ബിസിനസിനെ പറ്റി കേരളത്തിൽ ആളുകൾ അറിഞ്ഞ് വരുന്നതെയുള്ളൂ. എന്നാൽ വിദേശരാജ്യങ്ങളിൽ ഇതിന് ആവശ്യക്കാർ ഏറെയാണെന്നും അരുണ പറഞ്ഞു. ഈ ബിസിനസിലേക്ക് കടന്നു വരുന്നതിന് മുമ്പ് കൂടുതൽ ജേണലുകൾ വായിച്ചറിഞ്ഞു. ഇതിനായി ഉപയോഗിക്കുന്നതിന് പ്രിസർവേഷൻ പൗഡറും മറ്റ് വസ്തുക്കളും ആസ്ട്രേലിയയിൽ നിന്നുമാണ് വാങ്ങിയതെന്നും അരുണ പറഞ്ഞു.

 

 

സംരംഭകയായ അരുണയ്ക്ക് ഒന്നര വയസുള്ള ഒരു മകളുണ്ട്. മുലയൂട്ടൽ അവസാനിക്കുമ്പോൾ ചില അമ്മമാർ ഏറെ സങ്കടപ്പെടാറുണ്ട്. മുലയൂട്ടലിന്റെ ഓർമ്മയ്ക്കായി മുലപ്പാൽ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ സ്വന്തമാക്കാൻ നിരവധി അമ്മമാരാണ് മുന്നോട്ട് ഇപ്പോൾ വരുന്നതെന്നും അരുണ പറയുന്നു. ' എന്നെ ഏറെ അതിശയിപ്പിച്ച ഒരു കാര്യം എന്ന് പറയുന്നത് ഒരു പുരുഷനായിരുന്നു ആദ്യത്തെ കസ്റ്റമർ എന്നതാണ്. ഏറെ സന്തോഷം തോന്നി...' - അരുണ പറഞ്ഞു.

'രണ്ട് ജോലിയും നന്നായി കൊണ്ട് പോകുന്നു' ; അരുണ

ധനുവച്ചപുരത്തെ പോസ്റ്റ് ഓഫീസിലെ ഉദ്യോസ്ഥ കൂടിയാണ് അരുണ. രണ്ട് ജോലിയും ഏറെ സന്തോഷത്തോടെയാണ് കൊണ്ട് പോകുന്നതെന്ന് അരുണ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ എന്ത് വസ്തവും മുലപ്പാൽ ഉപയോഗിച്ച് ആഭരണം നിർമ്മിക്കാനാകും. പൊക്കിൾക്കൊടി, പല്ലുകൾ, ആദ്യം മുറിച്ച നഖങ്ങൾ, മുടി എന്നിവ ഉപയോഗിച്ച് അതുല്യമായ ആഭരണങ്ങളും മറ്റും ഉണ്ടാക്കാം.  

മുലപ്പാൽ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ നിറം മങ്ങാമെന്നും അരുണ പറഞ്ഞു. വെള്ളിയിലാണെങ്കിൽ 3000 രൂപ മുതലാണ് ആഭരണങ്ങളുടെ വില. മോതിരത്തിനും ചെറിയ ലോക്കറ്റിനുമാണ് കൂടുതൽ ആവശ്യക്കാർ.

വെറും 2 മില്ലി മുലപ്പാലാണ് ആഭരണങ്ങൾ ഉണ്ടാക്കാനായി വേണ്ടതെന്നും അരുണ പറയുന്നു. ഇപ്പോൾ സ്വർണത്തിലും വെള്ളിയിലും തീർത്ത മുലപ്പാൽ ആഭരണങ്ങൾക്ക് ഇന്ത്യയിലും വിദേശത്തും ആവശ്യക്കാരേറെയാണ്. പലരും അവർക്ക് ഇഷ്ടമുള്ള ഡിസെെൻ പറയാറുണ്ട്. കസ്റ്റർമേഴ്സിന്റെ ഇഷ്ട ഡിസെെനിൽ  ആഭരണങ്ങൾ ചെയ്തു കൊടുക്കാറുണ്ടന്നും അരുണ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് കൂടുതൽ ഓർഡറകളും ലഭിക്കുന്നത്.  

ഇരുണ്ട വഴികളിൽ നിന്ന് അഗ്നി'ശോഭ'യോടെ പുറത്തെത്തിയപ്പോൾ ; ഇത് സിനിമകളെ വെല്ലുന്ന കഥ

 

click me!